ഇന്ത്യയില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് വിദേശത്ത് വിവാഹമോചനം നേടാനാവില്ല ; സുപ്രീം കോടതി

Protest against Gyanesh Kumar; Central government apologizes in Supreme Court for restrictions imposed in Delhi

വിദേശത്തെ കോടതികളില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം ചെയ്യുന്നവര്‍ ഒരേ സമയം രണ്ട് വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

ഇന്ത്യയില്‍ വിവാഹിതരായ ദമ്പതികള്‍ക്ക് വിദേശ രാജ്യത്ത് വെച്ച് അവിടുത്തെ ഉദാരമായ നിയമങ്ങള്‍ പ്രകാരം വിവാഹമോചനം നേടാനാവില്ലെന്ന് സുപ്രീം കോടതി. ഇന്ത്യയിലെ നിയമം അംഗീകരിക്കാത്ത കാരണങ്ങള്‍ പ്രകാരം വിദേശത്തെ കോടതികളില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം ചെയ്യുന്നവര്‍ ഒരേ സമയം രണ്ട് വിവാഹബന്ധങ്ങളില്‍ ഏര്‍പ്പെടുന്നതിനുള്ള ക്രിമിനല്‍ നടപടികള്‍ നേരിടേണ്ടി വരുമെന്നും സുപ്രീം കോടതി മുന്നറിയിപ്പ് നല്‍കി.

വിദേശ കോടതിയില്‍ നിന്ന് വിവാഹമോചനം നേടുകയും പിന്നീട് പുനര്‍വിവാഹം കഴിക്കുകയും ചെയ്യുന്ന പ്രവണത ഇന്ത്യന്‍ ദമ്പതികള്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് സുപ്രീം കോടതിയുടെ വിധി. വിദേശ പൗരത്വം സ്വീകരിച്ച ശേഷമാണ് രണ്ടാം വിവാഹം കഴിക്കുന്നതെങ്കിലും ഇന്ത്യന്‍ നിയമപ്രകാരം ആദ്യ വിവാഹം നിലനില്‍ക്കുന്നതിനാല്‍ നിയമനടപടികളില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. ജസ്റ്റിസുമാരായ പ്രശാന്ത് കുമാര്‍ മിശ്ര, ശ്രീ ചന്ദ്രശേഖര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് വിധി. വിവാഹബന്ധം വീണ്ടെടുക്കാനാകാത്ത വിധം തകര്‍ന്നെന്ന കാരണത്തില്‍ വിദേശകോടകതിയില്‍ നിന്ന് വിവാഹ മോചനം നേടുന്നത് സിവില്‍ നടപടിക്രമത്തിലെ സെക്ഷന്‍ 13-ന്റെ ലംഘനമാണെന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.

ബ്രിട്ടീഷ് പൗരത്വം നേടിയ ശേഷം ബ്രിട്ടനിലെ കോടതിയില്‍ നിന്ന് വിവാഹമോചനം നേടിയ ശേഷം പുനര്‍വിവാഹം ചെയ്ത യുവാവ് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 494 പ്രകാരം തനിക്കെതിരെ കേസെടുക്കാന്‍ കഴിയില്ലെന്ന പ്രതിയുടെ വാദം സുപ്രീം കോടതി തള്ളി. ഇന്ത്യയില്‍ വെച്ച് ഹൈന്ദവ ആചാരപ്രകാരം വിവാഹം കഴിച്ചയാള്‍ ഈ ബന്ധം ഇന്ത്യയില്‍ നിയമപരമായി വേര്‍പെടുത്താതെ വിദേശത്ത് വെച്ച് പുനര്‍വിവാഹം ചെയ്താല്‍ അത് കുറ്റകരമാണെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ ഇതേ കേസില്‍ യുവാവിന്റെ ഇപ്പോഴത്തെ ഭാര്യക്കെതിരായ നടപടികള്‍ കോടതി റദ്ദാക്കി.

Tags