മേഘാലയയില്‍ ഹണിമൂണിനിടെ ദമ്പതികളെ കാണാതായ സംഭവം; ഭര്‍ത്താവിന്റെ കൊലപാതകത്തില്‍ യുവതി അറസ്റ്റില്‍

dead
dead

സോനം രഘുവംശി ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു.

മേഘാലയയില്‍ ഹണിമൂണിനിടെ കാണാതാവുകയും തിരച്ചിലില്‍ ഭര്‍ത്താവിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്ത സംഭവത്തില്‍ ഭാര്യ അറസ്റ്റില്‍. 28 കാരനായ രാജ രഘുവംശിയുടെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ഉത്തര്‍പ്രദേശിലെ ഗാസിപൂരില്‍ നിന്നാണ് സോനത്തിനെ അറസ്റ്റ് ചെയ്തതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സോനം രഘുവംശി ഉള്‍പ്പെടെ നാല് പേരെ അറസ്റ്റ് ചെയ്തതായി മേഘാലയ ഡിജിപി ഇദാഷിഷ നോങ്റാങ് പറഞ്ഞു. ഹണിമൂണ്‍ സമയത്ത് സോനം വാടകക്കൊലയാളികളെ ഉപയോഗിച്ച് ഭര്‍ത്താവിന്റെ കൊലപാതകത്തിന് ഗൂഢാലോചന നടത്തിയതായും ഡിജിപി പറഞ്ഞു.

tRootC1469263">

ദമ്പതികള്‍ മെയ് മാസത്തിലാണ് മേഘാലയയില്‍ എത്തിയത്. മെയ് 23 ന് സൊഹ്റ (ചിറാപുഞ്ചി) പ്രദേശത്താണ് അവരെ അവസാനമായി കണ്ടത്. കാണാതായതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് തിരച്ചില്‍ നടത്തുകയും ജൂണ്‍ 2-ന് മധ്യപ്രദേശ് സ്വദേശികളായ ദമ്പതികളില്‍ ഭര്‍ത്താവിന്റെ മൃതദേഹം ഒരു മലയിടുക്കില്‍ കണ്ടെത്തുകയുമായിരുന്നു. രാജയുടെ സഹോദരനായ വിപിന്‍ രഘുവംശിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. വാടകയ്ക്കെടുത്ത സ്‌കൂട്ടര്‍ മറ്റൊരിടത്ത് ഉപേക്ഷിക്കപ്പെട്ട നിലയിലും കണ്ടെത്തിയിരുന്നു.

ട്രാന്‍സ്‌പോര്‍ട്ട് ബിസിനസ് നടത്തുന്ന കുടുംബമാണ് രാജ രഘുവംശിയുടേത്. മെയ് 11നായിരുന്നു ഇവരുടെ വിവാഹം. ഗുവാഹാട്ടിയിലെ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് ഇരുവരും മേഘാലയിലെ ഷില്ലോങില്‍ എത്തിയിരുന്നു. തുടന്നുള്ള യാത്രയിലാണ് കാണാതായത്. മെയ് 23-ന് താന്‍ മകനുമായി ഫോണില്‍ സംസാരിച്ചിരുന്നുവെന്ന് രാജയുടെ അമ്മ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭക്ഷണം കഴിച്ച ശേഷം തങ്ങള്‍ യാത്ര തുടരുകയാണെന്നായിരുന്നു രാജ അമ്മയോട് പറഞ്ഞത്.

എന്നാല്‍ പിന്നീട് ഇരുവരെയും വിളിച്ചിട്ട് കിട്ടിയില്ലെന്നും ഫോണ്‍ സ്വച്ച്ഓഫ് ആയിരുന്നുവെന്നും അമ്മ പറഞ്ഞിരുന്നു. നെറ്റ് വര്‍ക്കിന്റെ തകരാറ് കാരണമായിരിക്കാം ദമ്പതികള്‍ ഫോണ്‍ എടുക്കാത്തത് എന്നായിരുന്നു ആദ്യം കരുതിയിരുന്നത്. പിന്നീട് രണ്ട് ദിവസമായിട്ടും ഫോണില്‍ കിട്ടാതായതോടെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

Tags