ബെംഗളൂരുവിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

D

ഇവർക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസം.

ബെംഗളൂരു: ബെംഗളൂരുവിൽ  ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഓട്ടോറിക്ഷ ഡ്രൈവറായ രാഘവേന്ദ്ര (38), ഭാര്യ ശ്രുതി രാഘവേന്ദ്ര (30) എന്നിവരാണ് മരിച്ചത്.  കുടുംബവഴക്കാണ്  സംഭവത്തിന് പിന്നിലെന്നാണ് പോലീസിന്‍റെ പ്രാഥമിക നിഗമനം. 

ഇവർക്ക് രണ്ട് കുട്ടികളുണ്ട്. നിലവിൽ കുട്ടികൾ ദാവൻഗെരെയുള്ള ശ്രുതിയുടെ മാതാപിതാക്കളുടെ കൂടെയാണ് താമസം. സംഭവസമയം രാഘവേന്ദ്രയും ശ്രുതിയും മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്.സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Tags