ക്യാന്‍സര്‍ മരുന്നുകളും ജീവന്‍രക്ഷാ കുത്തിവയ്പ്പുകളും ഉള്‍പ്പെടെയുള്ള വ്യാജ മരുന്നുകള്‍ വിതരണം ചെയ്ത വന്‍ മാഫിയ ബെംഗളൂരുവില്‍ പിടിയില്‍

medicines

കൃപാ ഹെല്‍ത്ത് കെയര്‍ എന്ന ഫാര്‍മസിയുടെ ഉടമ വീരേഷ് കുമാര്‍ ജെയിന്‍ അറസ്റ്റിലായിട്ടുണ്ട്.

ക്യാന്‍സര്‍ മരുന്നുകളും ജീവന്‍രക്ഷാ കുത്തിവയ്പ്പുകളും ഉള്‍പ്പെടെയുള്ള വ്യാജ മരുന്നുകള്‍ വിതരണം ചെയ്ത വന്‍ മാഫിയ ബെംഗളൂരുവില്‍ പിടിയിലായി. നഗരത്തിലെ തൊണ്ണൂറിലധികം ആശുപത്രികളിലേക്കും ക്ലിനിക്കുകളിലേക്കും വ്യാജവും കാലഹരണപ്പെട്ടതുമായ മരുന്നുകള്‍ എത്തിച്ചുനല്‍കിയ സംഭവത്തില്‍ ബെംഗളൂരു പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘവും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പും ചേര്‍ന്ന് അന്വേഷണം ഊര്‍ജ്ജിതമാക്കി. സംഭവത്തില്‍ കൃപാ ഹെല്‍ത്ത് കെയര്‍ എന്ന ഫാര്‍മസിയുടെ ഉടമ വീരേഷ് കുമാര്‍ ജെയിന്‍ അറസ്റ്റിലായിട്ടുണ്ട്.


മിനര്‍വ സര്‍ക്കിളിന് സമീപമുള്ള കൃപാ ഹെല്‍ത്ത് കെയറില്‍ നടത്തിയ പരിശോധനയിലാണ് കോടിക്കണക്കിന് രൂപയുടെ വ്യാജ മരുന്നുകള്‍ പിടിച്ചെടുത്തത്. കാന്‍സര്‍ മരുന്നുകളും ഐസിയു കുത്തിവയ്പ്പുകളും പകുതിയോളം വിലക്കുറവില്‍ നല്‍കിയാണ് ഇവര്‍ വിപണിയില്‍ വിതരണം ചെയ്തിരുന്നത്. കാലാവധി കഴിഞ്ഞ മരുന്നുകള്‍ ശേഖരിച്ച് പുതിയ കവറുകളിലാക്കി പ്രമുഖ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികളുടെ വ്യാജ ലേബലുകള്‍ പതിച്ചാണ് ഇവര്‍ വിറ്റഴിച്ചിരുന്നതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

സംഭവത്തില്‍ അഞ്ച് കോടിയോളം രൂപയുടെ വ്യാജ മരുന്നുകളും പിടിച്ചെടുത്തു
 

Tags