രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് കഫ് സിറപ്പ് നൽകരുതെന്ന് കേന്ദ്രം

syrup

ഡൽഹി: വിവിധ സംസ്ഥാനങ്ങളിൽ ചുമ മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചെന്ന പരാതികൾ ഉയർന്ന പശ്ചാത്തലത്തിൽ, രണ്ട് വയസിന് താഴെയുള്ള കുട്ടികൾക്ക് ചുമ മരുന്നുകൾ (കഫ് സിറപ്പുകൾ) നൽകരുതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം കർശന നിർദേശം നൽകി. ഈ വിഷയത്തിൽ കേന്ദ്രം പുതിയ മാർഗ്ഗനിർദ്ദേശങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

പ്രധാന നിർദ്ദേശങ്ങൾ:

ചുമ മരുന്നുകളുടെ ഉപയോഗം കൃത്യമായ ക്ലിനിക്കൽ പരിശോധനയ്ക്കും ഡോക്ടർമാരുടെ നിർദ്ദേശത്തിനും ശേഷം മാത്രം മതിയാകും.

രോഗികൾക്ക് നൽകേണ്ട പ്രാഥമിക പരിചരണം മരുന്ന് ഇതര രീതികൾ ആയിരിക്കണം.

എല്ലാ ആരോഗ്യ സ്ഥാപനങ്ങളും മരുന്നുകളുടെ ഗുണനിലവാരം ഉറപ്പ് വരുത്തി മാത്രം ഉപയോഗിക്കുക.

മരുന്ന് നിർദ്ദേശിക്കുന്നതിൽ സ്വകാര്യ സ്ഥാപനങ്ങൾ അടക്കം ജാഗ്രത പാലിക്കണം.

സംസ്ഥാനങ്ങളിലെ എല്ലാ ആരോഗ്യ സ്ഥാപനങ്ങളും ഈ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് കേന്ദ്രം മുന്നറിയിപ്പിൽ ചൂണ്ടിക്കാട്ടുന്നു.

കഫ് സിറപ്പുകൾ സുരക്ഷിതം: കേന്ദ്ര ഏജൻസികൾ

അതേസമയം, മധ്യപ്രദേശിലും രാജസ്ഥാനിലും കുട്ടികൾ മരിച്ച സംഭവത്തിൽ പരിശോധിച്ച കഫ് സിറപ്പുകളിൽ പ്രശ്നങ്ങളില്ലെന്ന് കേന്ദ്ര ഏജൻസികൾ വ്യക്തമാക്കി. കുട്ടികളുടെ മരണം കഫ് സിറപ്പ് മൂലമാണെന്ന ആരോപണത്തെ തുടർന്ന് എൻസിഡിസി, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സിഡിഎസ്സിഒ എന്നിവരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ വൃക്ക തകരാറിന് കാരണമാകുന്ന രാസപദാർത്ഥങ്ങളൊന്നും കണ്ടെത്താനായില്ല.

Tags