ചുമയും നെഞ്ച് വേദനയും, ഒരു മാസത്തിനകം 13 പേരുടെ മരണം ; ദുരൂഹത
Mar 7, 2025, 06:07 IST


മരണങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം
ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍ ചുമയും നെഞ്ച് വേദനയും പോലുള്ള ലക്ഷണങ്ങള്‍ അനുഭവപ്പെട്ടതിന് പിന്നാലെ ഒരു മാസത്തിനകം 13 പേര്‍ മരിച്ച സാഹചര്യത്തില്‍ ആശങ്കയെന്ന് റിപ്പോര്‍ട്ട്.
മരണങ്ങളുടെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ കഴിയാത്തതാണ് പ്രതിസന്ധിക്ക് പ്രധാന കാരണം. മരിച്ചവരില്‍ ചിലര്‍ വാര്‍ദ്ധക്യസഹജമായ അസുഖങ്ങള്‍ കാരണം മരിച്ചതാണെന്ന് അധികൃതര്‍ പറയുന്നുണ്ടെങ്കിലും അവസാനം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അഞ്ച് മരണങ്ങളില്‍ രണ്ടെണ്ണത്തിന് ഒരു കാരണവും കണ്ടെത്താന്‍ സാധിച്ചിട്ടില്ല.