എട്ടാം ക്ലാസ് പുസ്തകത്തില്‍ 'ജുഡീഷ്യറിയിലെ അഴിമതി'; എതിര്‍പ്പുമായി സുപ്രിം കോടതി

supream court

കഴിഞ്ഞ ദിവസം എന്‍സിഇആര്‍ടി പുറത്തിറക്കിയ സാമൂഹിക ശാസ്ത്ര പുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗമാക്കിയത്.

ന്യൂ ഡല്‍ഹി: നീതിന്യായ സംവിധാനത്തിലെ അഴിമതികളെ കുറിച്ചുള്ള ഭാഗം എട്ടാംക്ലാസ് പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതില്‍ എതിര്‍പ്പുമായി സുപ്രിം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്.കഴിഞ്ഞ ദിവസം എന്‍സിഇആര്‍ടി പുറത്തിറക്കിയ സാമൂഹിക ശാസ്ത്ര പുസ്തകത്തിലാണ് ജുഡീഷ്യറിയിലെ അഴിമതി പാഠഭാഗമാക്കിയത്.

tRootC1469263">

ജുഡീഷ്യല്‍ സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്താന്‍ ആരെയും അനുവദിക്കില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു. ഈ സംഭവത്തില്‍ ഉചിതമായ നടപടി സ്വീകരിക്കുമെന്ന് കോടതി പറഞ്ഞു. കപില്‍ സിബല്‍ ഉള്‍പ്പെടെയുള്ള മുതിര്‍ന്ന അഭിഭാഷകര്‍ വിഷയം ചൂണ്ടിക്കാട്ടിയപ്പോളാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

അഴിമതിയും കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകളും നീതിന്യായ സംവിധാനത്തിന്റെ മുന്നോട്ടുപോക്കിലുള്ള വെല്ലുവിളികളാണെന്നാണ് എന്‍സിഇആര്‍ടിയുടെ പുസ്തകത്തില്‍ ചൂണ്ടിക്കാട്ടിയത്. 'സമൂഹത്തില്‍ നീതിന്യായ സംവിധാനത്തിനുള്ള പങ്ക്' എന്ന പാഠഭാഗത്താണ് ജുഡീഷ്യറിയിലെ അഴിമതിയെ കുറിച്ചും കെട്ടിക്കിടക്കുന്ന കേസുകളെ കുറിച്ചും പറയുന്നത്.

നീതിന്യായ സംവിധാനത്തിന്റെ വിവിധ തലങ്ങളിലെ അഴിമതി, കെട്ടിക്കിടക്കുന്ന കേസുകള്‍, ജഡ്ജിമാരുടെ കുറവ്, നിയമ നടപടികളിലെ സങ്കീര്‍ണത, അടിസ്ഥാന സൗകര്യങ്ങളിലെ കുറവ് എന്നിവയാണ് മുന്നോട്ടു പോകുന്നതിലെ വെല്ലുവിളി എന്ന് പുസ്തകം പറയുന്നു.

മുമ്പത്തെ പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ ഉണ്ടായിരുന്നില്ല. എന്താണ് നീതിന്യായ സംവിധാനം, അതിന്റെ ചുമതലയെന്ത്, ഘടന തുടങ്ങിയ കാര്യങ്ങള്‍ മാത്രമായിരുന്നു പറഞ്ഞിരുന്നത്.

Tags