പാചകവാതക ബുക്കിംഗ്: നിയന്ത്രണങ്ങളില്‍ മാറ്റമില്ല; 35 ദിവസമാക്കിയെന്നത് വ്യാജവാര്‍ത്തയെന്ന് കേന്ദ്രം
ഗ്രാമങ്ങളില്‍ ഗ്യാസ് ബുക്ക് ചെയ്യാനുളള ഇടവേള 45 ദിവസമായും നഗരത്തില്‍ 25 ദിവസമായും തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു.
ന്യൂ ഡല്‍ഹി: രാജ്യത്ത് പാചകവാതകം ബുക്ക് ചെയ്യുന്നതിനുള്ള സമയപരിധിയില്‍ മാറ്റം വരുത്തിയെന്ന പ്രചാരണം തള്ളി കേന്ദ്ര പെട്രോളിയം മന്ത്രാലയം.സിലിണ്ടറുകള്‍ക്കിടയിലെ ബുക്കിംഗ് ഇടവേള 35 ദിവസമാക്കി ഉയർത്തിയെന്ന റിപ്പോർട്ടുകള്‍ അടിസ്ഥാനരഹിതമാണെന്ന് സർക്കാർ വ്യക്തമാക്കി.
ഗ്രാമങ്ങളില്‍ ഗ്യാസ് ബുക്ക് ചെയ്യാനുളള ഇടവേള 45 ദിവസമായും നഗരത്തില്‍ 25 ദിവസമായും തുടരുമെന്ന് കേന്ദ്ര പെട്രോളിയം മന്ത്രാലയം അറിയിച്ചു. ഗ്യാസ് ബുക്ക് ചെയ്യാനുളള സമയപരിധി മാറ്റിയെന്നുളള റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിന് പിന്നാലെയാണ് പെട്രോളിയം മന്ത്രാലയത്തിന്റെ വിശദീകരണം. വ്യാജ വാര്‍ത്തകള്‍ വിശ്വസിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യരുതെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശിച്ചു. രാജ്യത്ത് ആവശ്യത്തിന് എല്‍പിജി ഉണ്ടെന്നും സര്‍ക്കാര്‍ കൂട്ടിച്ചേര്‍ത്തു.
.jpg)


