കര്ണാടകയിലെ വിവാദ ഒളിക്യാമറ; കോടതിയെ സമീപിച്ച് സിദ്ധരാമയ്യ
ഒരു യൂട്യൂബ് ചാനല് വഴിയാണ് ആദ്യം ദൃശ്യങ്ങള് പുറത്തുവന്നത്. പിന്നാലെ സോഷ്യല്മീഡിയയില് വൈറലായി
\കര്ണാടക മുന് മുഖ്യമന്ത്രി സിദ്ധരാമയ്യയുടേതെന്ന രീതിയില് പ്രചരിക്കുന്ന ഒളിക്യാമറ വിഡിയോയുടെ പേരില് വിവാദം കനക്കുന്നു. വീഡിയോ പുറത്തുവന്നതിന് പിന്നാലെ കര്ണാടക രാഷ്ട്രീയത്തില് ആരോപണങ്ങളും പ്രത്യാരോപണങ്ങളും തുടരുകയാണ്. തന്നെ അപകീര്ത്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണ് വീഡിയോ പ്രചരിപ്പിക്കുന്നതെന്ന് ആരോപിച്ച് സിദ്ധരാമയ്യ കോടതിയെ സമീപിച്ചു. സോഷ്യല്മീഡിയ പ്ലാറ്റ്ഫോമുകള്ക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് കോടതിയെ സമീപിച്ചത്. 42 മാധ്യമ സ്ഥാപനങ്ങള്ക്കും ഡിജിറ്റല് പ്ലാറ്റ്ഫോമുകള്ക്കുമെതിരെയാണ് നീക്കം.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കുന്നതിന് ഡി കെ ശിവകുമാര് നടത്തിയ അപവാദ പ്രചരണമാണിതെന്നും വീഡിയോ കാണിച്ച് സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തിയെന്നും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമി ആരോപിച്ചു. എന്നാല്, ആരോപണങ്ങള് നിഷേധിച്ച ഡി കെ ശിവകുമാര്, മുഖ്യമന്ത്രിയായ ശേഷം തന്നെ ഒളിക്യാമറയില് കുടുക്കാന് ശ്രമം നടന്നതായി വെളിപ്പെടുത്തി.
ഹണിട്രാപിന് സമാനമായ ദൃശ്യങ്ങളാണ് സിദ്ധരാമയ്യക്കെതിരെ പ്രചരിച്ചത്. ഒരു യൂട്യൂബ് ചാനല് വഴിയാണ് ആദ്യം ദൃശ്യങ്ങള് പുറത്തുവന്നത്. പിന്നാലെ സോഷ്യല്മീഡിയയില് വൈറലായി. സിദ്ധരാമയ്യയുടെ പരാതിയുടെ അടിസ്ഥാനത്തില് വിഡിയോ ആദ്യം പ്രസിദ്ധീകരിച്ച യൂട്യൂബ് ചാനലുകള്ക്കും ദൃശ്യങ്ങള് പ്രചരിപ്പിച്ച സമൂഹമാധ്യമ അക്കൗണ്ടുകള്ക്കുമെതിരെ പൊലീസ് നടപടികള് ആരംഭിച്ചിട്ടുണ്ട്.
.jpg)


