നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ചെലവ് ചുരുക്കലിൻ്റെ ഭാഗമെന്ന് വിമർശനം ശരിയല്ല : കേന്ദ്ര സർക്കാർ

modi

 കൊവിഡ് കാലത്തെ പോലെ നിയന്ത്രണം വേണമെന്ന പ്രധാനമന്ത്രിയുടെ അഭ്യർത്ഥന ചെലവ് ചുരുക്കലിൻ്റെ ഭാഗമെന്ന് വിമർശനം ശരിയല്ലെന്ന് കേന്ദ്ര സർക്കാർ.സബ്സിഡികളോ ക്ഷേമപ്രവർത്തനങ്ങളോ വെട്ടിക്കുറച്ചിട്ടില്ലെന്നും സാമ്പത്തിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടില്ലെന്നും കേന്ദ്ര സർക്കാർ വ്യക്തമാക്കി.

 ഇന്ധന ഉപഭോഗം കുറച്ചുകൊണ്ട് കൂടുതൽ ബുദ്ധിപൂർവം ചെലവഴിക്കുന്നതിനെക്കുറിച്ചാണ് പ്രധാനമന്ത്രി പറഞ്ഞതെന്നും മാധ്യമങ്ങളടക്കം ചെലവ് ചുരുക്കലെന്ന് വിശേഷിപ്പിച്ചതോടെയാണ് തെറ്റിദ്ധാരണ പ്രചരിച്ചതെന്നും കേന്ദ്രസർക്കാർ വിശദീകരിച്ചു.

Tags