"ഭരണഘടനാ ലംഘനം"; ഓൾ ഇന്ത്യ സ്റ്റുഡന്‍റ് അസോസിയേഷൻ പ്രസിഡന്‍റ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചു

"Constitutional Violation"; All India Students Association President Neha Bora approaches High Court

ന്യൂഡൽഹി: ഡൽഹി പൊലീസിന്‍റെ സമാധാന ബോണ്ട് ഭരണഘടനാ ലംഘനം എന്നാരോപിച്ച് ഓൾ ഇന്ത്യ സ്റ്റുഡന്‍റ് അസോസിയേഷൻ (ഐസ) പ്രസിഡന്‍റ് നേഹ ബോറ ഹൈക്കോടതിയെ സമീപിച്ചു. സിജെപിയും മറ്റു വിദ്യാർഥി സംഘടനകളും സംയുക്തമായി നടത്തിയ തിരംഗാ പ്രതിഷേധത്തിനിടെ ഒക്റ്റോബർ 16നാണ് പൊലീസ് നേഹയെ കസ്റ്റഡിയിലെടുത്തത്. നടപടികൾ പൂർത്തിയാക്കിയ ശേഷം അന്നു രാവിലെ തന്നെ നേഹയെ മോചിപ്പിച്ചു. പിന്നീട് ഒക്റ്റോബർ 19ന് സ്പെഷ്യൽ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് പൊലീസ് നേഹയ്ക്ക് നോട്ടീസ് നൽകിയിട്ടുണ്ട്.

ഈ നോട്ടീസിലാണ് അന്വേഷണ കാലാവധിയിലുടനീളം സമാധാനം ഉറപ്പാക്കണം എന്നു വ്യക്തമാക്കിക്കൊണ്ടുള്ള 10,000 രൂപയുടെ പേഴ്സണൽ ബോണ്ട് ഒപ്പിടാൻ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ ഭരണഘടനയിലെ ആർട്ടിക്കിൾ 19, 21 എന്നിവ പ്രകാരം സംസാരിക്കുന്നതിനും അഭിപ്രായം പ്രകടിപ്പിക്കുന്നതിനുമുള്ള സ്വാതന്ത്ര്യവും വ്യക്തിസ്വാതന്ത്യവും ഹനിക്കുന്നതാണ് ഈ ബോണ്ട് എന്നാണ് നേഹ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിഷയത്തിൽ അടിയന്തരമായി ഹർജി കേൾക്കണമെന്നും നേഹയുടെ അഭിഭാഷകർ ഹൈക്കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

Tags