വകുപ്പ് മേധാവിയില്‍ നിന്നുള്ള നിരന്തരമായ പീഡനം; ഭോപ്പാല്‍ എയിംസില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി
വകുപ്പ് മേധാവിക്കെതിരെ ഡോക്ടര്‍ മൂന്ന് തവണ പരാതി നല്‍കിയിരുന്നതായാണ് വിവരം. എന്നാല്‍ കുറ്റാരോപിതനായ വ്യക്തിക്കെതിരെ നടപടിയെടുക്കുന്നതിന് പകരം ആശുപത്രി അധികൃതര്‍ വിഷയം ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
ഭോപ്പാല്‍: വകുപ്പ് മേധാവിയില്‍ നിന്നുള്ള നിരന്തരമായ പീഡനവും ഭോപ്പാല്‍ എയിംസില്‍ വനിതാ ഡോക്ടര്‍ ജീവനൊടുക്കി. മാനസികമായ തളര്‍ച്ചയെത്തുടര്‍ന്ന് അമിത അളവില്‍ മയക്കുമരുന്ന് കുത്തിവെച്ചാണ് ഡോക്ടര്‍ ജീവനൊടുക്കിയത്.
സംഭവത്തില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.വകുപ്പ് മേധാവിയില്‍ നിന്നുള്ള നിരന്തരമായ പീഡനവും മാനസികമായ അധിക്ഷേപവുമാണ് അസിസ്റ്റന്റ് പ്രൊഫസറായ ഡോക്ടറുടെ ആത്മഹത്യയ്ക്ക് പിന്നിലെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം പ്രിയങ്ക് കനൂംഗോ വ്യക്തമാക്കി.
tRootC1469263">വ്യാഴാഴ്ച എക്‌സിലൂടെയാണ് അദ്ദേഹം ഈ വിവരം പങ്കുവെച്ചത്. സംഭവത്തില്‍ ഭോപ്പാല്‍ പോലീസ്, എയിംസ് മാനേജ്മെന്റ്, കേന്ദ്ര ആരോഗ്യ മന്ത്രാലയം എന്നിവര്‍ക്ക് കമ്മീഷന്‍ നോട്ടീസ് അയച്ചു.

.jpg)