അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്‌ക്രീനിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം

Replacing Siddaramaiah is not in the party's plans right now; Siddaramaiah will continue in Karnataka, says Kharge

ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സമിതികളെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 

വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി അഞ്ച് സംസ്ഥാനങ്ങളിലേക്ക് സ്‌ക്രീനിംഗ് കമ്മിറ്റികള്‍ രൂപീകരിച്ച് കോണ്‍ഗ്രസ് നേതൃത്വം. ഉത്തര്‍പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലേക്കുള്ള സമിതികളെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ തിങ്കളാഴ്ച പ്രഖ്യാപിച്ചത്. 

കേരളത്തില്‍ നിന്നുള്ള എം.പിമാരായ ഷാഫി പറമ്പിലും ഹൈബി ഈഡനും വിവിധ സംസ്ഥാനങ്ങളിലെ സമിതികളില്‍ അംഗങ്ങളായി ഇടംപിടിച്ചിട്ടുണ്ട്. ഓരോ സമിതിയിലും ഒരു ചെയര്‍പേഴ്‌സണും രണ്ട് അംഗങ്ങളുമാണുള്ളത്. തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളുടെ മേല്‍നോട്ടമാണ് ഈ സമിതികളുടെ പ്രധാന ചുമതല.

Tags