രാഷ്ട്രീയ ലാഭത്തിനായി രാജ്യത്ത് പരിഭ്രാന്തി പരത്താൻ കോൺഗ്രസ്ശ്രമിക്കുകയാണ് : നരേന്ദ്ര മോദി
ഗാന്ധിനഗർ: ആഗോള പ്രതിസന്ധികൾക്കിടയിൽ രാഷ്ട്രീയ ലാഭത്തിനായി രാജ്യത്ത് പരിഭ്രാന്തി പരത്താൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ശ്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളുടെ ഐക്യവും സർക്കാറിന്റെ പരിശ്രമത്തിന്‍റെ ഫലമായുമാണ് ഇന്ത്യ സുസ്ഥിരമായി തുടരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഗുജറാത്തിലെ ബനസ്‌കന്ത ജില്ലയിൽ നടന്ന റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിൽ ആഗോളതലത്തിൽ ഇന്ധനവില വർധിക്കുമ്പോഴും നിലവിലെ സാഹചര്യം സർക്കാർ കൈകാര്യം ചെയ്യുന്നതിനെപ്പറ്റി അദ്ദേഹം വിശദീകരിച്ചു.
ചില രാഷ്ട്രീയ പാർട്ടികൾ പ്രതിസന്ധികൾക്കായി കാത്തിരിക്കുന്നത് രാഷ്ട്രീയ മുതലെടുപ്പിനാണെന്നും അദ്ദേഹം ആരോപിച്ചു. `നിർഭാഗ്യവശാൽ, ചില രാഷ്ട്രീയ പാർട്ടികൾ പ്രതിസന്ധികളിൽ പോലും രാഷ്ട്രീയ നേട്ടം കൊയ്യാൻ ശ്രമിക്കുന്നു. രാജ്യത്ത് പ്രശ്നങ്ങളുണ്ടാകാൻ കോൺഗ്രസ് കാത്തിരിക്കുകയാണ്. ലോകമെമ്പാടും ഇന്ധനവില വർധിക്കുമ്പോഴും അതിന്റെ ഭാരം പൗരന്മാരുടെ മേൽ വീഴാതിരിക്കാൻ സർക്കാർ ശ്രമിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസ് കിംവദന്തികൾ പ്രചരിപ്പിക്കുകയും പെട്രോൾ പമ്പുകളിലും ഗ്യാസ് ഏജൻസികളിലും ജനങ്ങളെ വരി നിർത്താൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരത്തിൽ അരാജകത്വം സൃഷ്ടിച്ച് രാഷ്ട്രീയം കളിക്കാനാണ് അവർ ശ്രമിക്കുന്നത്' മോദി കൂട്ടി ചേർത്തു.
.jpg)


