ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം

Kharge

പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബീനെയും കോണ്‍ഗ്രസ് നേതാക്കളെയും കൂടാതെ ചില പ്രമുഖരെയും ഇറാന്‍ ക്ഷണിച്ചിട്ടുണ്ട്.

ഇസ്രായേല്‍-യു.എസ് ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും കോണ്‍ഗ്രസ് നേതാക്കള്‍ക്ക് ക്ഷണം. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ, സല്‍മാന്‍ ഖുര്‍ഷിദ്, പവന്‍ ഖേര എന്നിവരെ ഇറാന്‍ ഔദ്യോഗികമായി ക്ഷണിച്ചിട്ടുണ്ട്. ജൂലൈ 5 മുതല്‍ 9 വരെ ടെഹ്‌റാന്‍, ഖോം, മശ്ഹദ് എന്നിവിടങ്ങളിലായാണ് ചടങ്ങുകള്‍ നടക്കുന്നത്. ജസ്റ്റിസ് മാര്‍ക്കണ്ഡേയ കഡ്ജുവിനും ക്ഷണം ലഭിച്ചിട്ടുണ്ട്.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി അധ്യക്ഷന്‍ നിതിന്‍ നബീനെയും കോണ്‍ഗ്രസ് നേതാക്കളെയും കൂടാതെ ചില പ്രമുഖരെയും ഇറാന്‍ ക്ഷണിച്ചിട്ടുണ്ട്. ഇന്ത്യാ ഗവണ്‍മെന്റിനെ പ്രതിനിധീകരിച്ച് ബിഹാര്‍ ഗവര്‍ണര്‍ സയ്യിദ് അതാ ഹസ്‌നൈനും, വിദേശകാര്യ സഹമന്ത്രി പബിത്ര മാര്‍ഗരിറ്റയുമാണ് ചടങ്ങില്‍ പങ്കെടുക്കുന്നത്. 

മാര്‍ച്ച് 1-ന് അമേരിക്കയും ഇസ്രായേലും ടെഹ്റാനിലെ ഔദ്യോഗിക വസതിയില്‍ സംയുക്തമായി നടത്തിയ വ്യോമാക്രമണത്തിലാണ് ആയത്തുള്ള അലി ഖമനേയി കൊല്ലപ്പെട്ടത്.   ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 9-ന് ഇറാനില്‍ വെച്ച് നടത്താനാണ് നിശ്ചയിച്ചത്.

Tags