ബിഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍

Congress
Congress

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതിന് വേണ്ടി ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടു.

ബിഹാറില്‍ ആര്‍ജെഡിയുമായുള്ള സഖ്യം പാര്‍ട്ടി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍. 243 അംഗ നിയമസഭയില്‍ 200ലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തിയതിന് പിന്നാലെയാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ക്കിടയില്‍ ഈ ആവശ്യം സജീവമായത്.

tRootC1469263">

ബിഹാര്‍ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യുന്നതിന് വേണ്ടി ഹൈക്കമാന്‍ഡ് ഡല്‍ഹിയില്‍ വിളിച്ചുചേര്‍ത്ത യോഗത്തില്‍ സംസ്ഥാന നേതാക്കള്‍ ഇക്കാര്യം ആവശ്യപ്പെട്ടു. മത്സരിച്ച 61 കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളുടെയും വികാരം പാര്‍ട്ടി ആര്‍ജെഡിയുമായുള്ള ബന്ധം അവസാനിപ്പിച്ച് ഒറ്റക്ക് പോകണമെന്നുള്ളതാണെന്ന് യോഗത്തില്‍ പങ്കെടുത്ത മുതിര്‍ന്ന നേതാവ് ഷക്കീല്‍ അഹമ്മദ് ഖാന്‍ പറഞ്ഞു.

'ആര്‍ജെഡിയുമായി സഖ്യമില്ലാതെയാണ് മത്സരിച്ചതെങ്കില്‍ ഇപ്പോഴത്തിനേക്കാള്‍ മികച്ച ഫലം ഉണ്ടാക്കാന്‍ കഴിയുമെന്നായിരുന്നു ഞങ്ങളുടെ സ്ഥാനാര്‍ത്ഥികളില്‍ ഭൂരിപക്ഷം പേരും പറഞ്ഞത്. ഭാവിയില്‍ എങ്ങനെ പോകണമെന്നുള്ളത് ഹൈക്കമാന്‍ഡാണ് തീരുമാനിക്കേണ്ടത്.', ഷക്കീല്‍ അഹമ്മദ് ഖാന്‍ യോഗത്തിന് ശേഷം പ്രതികരിച്ചു.

ആര്‍ജെഡിക്കെതിരെ എന്‍ഡിഎ ഉയര്‍ത്തിയ 'ജംഗിള്‍ രാജ്' പ്രയോഗം ആര്‍ജെഡി ഭരണകാലത്തെ ക്രമസമാധാന തകര്‍ച്ചയെ ജനങ്ങളെ ഓര്‍മ്മിപ്പിച്ചുവെന്ന് സംസ്ഥാനത്തെ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്ക് അഭിപ്രായമുണ്ടെന്നാണ് കോണ്‍ഗ്രസില്‍ നിന്നുള്ള വിവരം. അത് ഘടകകക്ഷികളുടെ ഫലത്തെയും കൃത്യമായി ബാധിച്ചെന്നും അവര്‍ പറയുന്നു.


 

Tags