പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് കൊല്ലപ്പെട്ടു; ഉത്തരവാദിത്തം ഏറ്റെടുത്ത് ഖലിസ്ഥാന്‍ ഭീകര സംഘടന

google news
murder

പഞ്ചാബില്‍ കോണ്‍ഗ്രസ് നേതാവ് വെടിയേറ്റ് മരിച്ചു. ബല്‍ജീന്ദര്‍ സിംഗ് ബാലിയാണ് കൊല്ലപ്പെട്ടത്. മോഗ ജില്ലയില്‍ നിന്നുള്ള കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റാണ് ബാലി. കാനഡ ആസ്ഥാനമായ ഖലിസ്ഥാന്‍ ഭീകര സംഘടന കൊലപാതകത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. 

കനേഡിയന്‍ പൗരനായ ഖലിസ്ഥാന്‍ അനുകൂല നേതാവ് ഹര്‍ദീപ് സിങ് നിജ്ജാറിന്റെ കൊലപാതകത്തിന് പിന്നില്‍ ഇന്ത്യയെന്ന ആരോപണം നിലനില്‍ക്കുന്നതിനിടെയാണ് സംഭവം. കാനഡയുടെ ആരോപണങ്ങള്‍ ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.

നിജജാറിന്റെ കൊലപാതകത്തിലെ ആരോപണങ്ങള്‍ക്ക് ചുവടുപിടിച്ച് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥന്‍ പവന്‍ കുമാര്‍ റായിയെ കാനഡ പുറത്താക്കിയിരിക്കുകയാണ്.

Tags