വിജയ്ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം

vijay

ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസില്‍ ധാരണ. 

തമിഴ്‌നാട്ടില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് വിജയ്ക്ക് പിന്തുണ നല്‍കാന്‍ കോണ്‍ഗ്രസ് തീരുമാനം. ടിവികെയ്ക്ക് ഉപാധികളോടെ പിന്തുണ നല്‍കാനാണ് കോണ്‍ഗ്രസില്‍ ധാരണ. 


രാഷ്ട്രീയകാര്യ സമിതിയിലാണ് ഇങ്ങനെയൊരു തീരുമാനം ഉണ്ടായത്. ഹൈക്കമാന്‍ഡിന് ഈ റിപ്പോര്‍ട്ട് നല്‍കും. ബിജെപി പിന്തുണ തേടരുത്, എന്‍ഡിഎ സഖ്യകക്ഷികളുടെ പിന്തുണ തേടരുത് എന്നീ ഉപാധികളാണ് കോണ്‍ഗ്രസ് മുന്നോട്ട് വയ്ക്കുക. അതേസമയം, ഗവര്‍ണര്‍ക്ക് വിജയ് പുതിയ കത്ത് നല്‍കിയിട്ടുണ്ട്. നാളെ രാവിലെ 11:30ന് സത്യപ്രതിജ്ഞ ചെയ്യണമെന്നാണ് അഭ്യര്‍ത്ഥന. 

Tags