നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് വൻ വിജയം നേടും : റിപുൺ ബോറ
ദിസ്പുർ: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ആസാമിൽ കോൺഗ്രസ് വൻ വിജയം നേടുമെന്ന് മുതിർന്ന നേതാവ് റിപുൺ ബോറ. റിക്കാർഡ് ഭൂരിപക്ഷത്തിലായിരിക്കും കോൺഗ്രസ് അധികാരത്തിലെത്തുകയെന്നും റിപുൺ ബോറ അവകാശപ്പെട്ടു.
"ജനങ്ങളെ വഞ്ചിച്ചവരാണ് ഭരണത്തിലുള്ളത്. ജനങ്ങൾ ഭരണമാറ്റം ആഗ്രഹിക്കുന്നുണ്ട്. അതിനാൽ തന്നെ കോൺഗ്രസ് സഖ്യം അധികാരത്തിലെത്തുമെന്ന് ഉറപ്പാണ്.'-റിപുൺ ബോറ.
"മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ വികസനത്തിൻറെ പേര് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്. അവർ ഇതൊക്കെ തിരിച്ചറിയുന്നുണ്ട്. വർഗീയമായിട്ട് ജനത്തിനെ വേർത്തിരിക്കുന്ന ആൾ കൂടിയാണ് ഹിമന്ത.'-റിപുൺ കുറ്റപ്പെടുത്തി.
.jpg)


