കോണ്‍ഗ്രസ് ചോദിച്ചത് 181 സീറ്റുകള്‍, 24 സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന് എസ് പി, യുപിയില്‍ തര്‍ക്കം
യുപി പിടിക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന എസ് പി- കോണ്‍ഗ്രസ് സഖ്യം വലിയ പ്രതീക്ഷയിലാണ്.
2027 ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി, സംസ്ഥാനത്തെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും മുന്നണികളും സീറ്റ് വിഭജനത്തിലും സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകളിലും സജീവമായി.
യുപി പിടിക്കുകയെന്ന ലക്ഷ്യത്തോടെയിറങ്ങുന്ന എസ് പി- കോണ്‍ഗ്രസ് സഖ്യം വലിയ പ്രതീക്ഷയിലാണ്. 181 സീറ്റുകള്‍ ചോദിച്ച കോണ്‍?ഗ്രസിന് 24 സീറ്റുകള്‍ മാത്രമേ നല്‍കാനാകൂവെന്ന് സഖ്യകക്ഷിയായ സമാജ് വാദി പാര്‍ട്ടി നിലപാടെടുത്തത്തോടെ തര്‍ക്കം മുറുകുമെന്ന് ഉറപ്പായി.
നിര്‍ണായക നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രമാണുള്ളത്. ഇന്നലെ ദില്ലിയില്‍ വെച്ചാണ് അഖിലേഷ് യാദവുമായി കോണ്‍ഗ്രസ് നേതാക്കള്‍ കൂടികാഴ്ച നടത്തിയത്. ആകെ 403 സീറ്റില്‍ 181 സീറ്റുകളാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നതെതെങ്കിലും, 24 സീറ്റേ നല്‍കാനാവൂ എന്നുമാണ് സമാജ്വാദി പാര്‍ട്ടി അറിയിച്ചത്. വിദേശത്തുള്ള രാഹുല്‍ ഗാന്ധി തിരിച്ചുവന്ന ശേഷം അഖിലേഷുമായി കൂടികാഴ്ച നടത്തുമെന്നാണ് വിവരം. നിലവില്‍ യുപി നിയമസഭയില്‍ രണ്ട് സീറ്റുമാത്രമുള്ള കോണ്‍?ഗ്രസ് ഇരൂനൂറോളം സീറ്റ് ചോദിക്കുന്നതിനെ നേരത്തേ ബിജെപി പരിഹസിച്ചിരുന്നു.
.jpg)

