ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തില്‍ കോണ്‍ഗ്രസും സമാജ് വാദി പാര്‍ട്ടിയും പ്രാഥമിക ധാരണയിലെത്തി
Nov 24, 2026, 06:29 IST
ഡല്‍ഹിയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയത്.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള സീറ്റ് വിഭജനത്തില്‍ ആഴ്ചകളായി നിലനിന്നിരുന്ന അഭ്യൂഹങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും വിരാമമിട്ട് സമാജ്വാദി പാര്‍ട്ടിയും (എസ്പി) കോണ്‍ഗ്രസും തമ്മില്‍ പ്രാഥമിക ധാരണയായി.
ഡല്‍ഹിയില്‍ നടന്ന ആദ്യഘട്ട ചര്‍ച്ചയ്ക്ക് ശേഷമാണ് ഇരുപാര്‍ട്ടികളും സഖ്യത്തിന്റെ കാര്യത്തില്‍ ധാരണയിലെത്തിയത്. അടുത്ത രണ്ടോ മൂന്നോ ദിവസത്തിനുള്ളില്‍ സീറ്റ് വിഭജനം സംബന്ധിച്ച അന്തിമ പ്രഖ്യാപനമുണ്ടാകുമെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. എന്നാല്‍ എത്ര സീറ്റുകളാണ് ചര്‍ച്ചയിലുള്ളതെന്ന് ഇരുപാര്‍ട്ടികളും വെളിപ്പെടുത്തിയിട്ടില്ല.
ചൊവ്വാഴ്ച ഇരു പാര്‍ട്ടികളും വീണ്ടും യോഗം ചേരും.
.jpg)

