പശ്ചിമേഷ്യന്‍ സംഘര്‍ഷം ; കൂടുതല്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലെത്തിക്കാന്‍ ശ്രമം
Mar 28, 2026, 08:01 IST
കൂടുതല്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും ശ്രമം തുടരുന്നു.
പശ്ചിമേഷ്യന്‍ സംഘര്‍ഷം നിരീക്ഷിച്ച് അവശ്യ നടപടികള്‍ സ്വീകരിക്കുന്നത് ഇന്ത്യ തുടരുന്നു. ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള കപ്പലുകളുടെ സ്വതന്ത്ര സഞ്ചാരം പുനഃസ്ഥാപിക്കാന്‍ ചര്‍ച്ചകള്‍ വേണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. പ്രതിസന്ധി സാധാരണക്കാരെ ബാധിക്കാതിരിക്കാന്‍ കേന്ദ്രം പല നീക്കങ്ങളും നടത്തുന്നുണ്ട്. കൂടുതല്‍ എല്‍പിജി ടാങ്കറുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും ശ്രമം തുടരുന്നു.
സാമ്പത്തിക, വ്യാപാര സ്ഥിരത നിലനിര്‍ത്തുക, ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുക, പൗരന്മാരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുക, എന്നിവയാണ് സര്‍ക്കാരിന്റെ മുന്‍ഗണനകളെന്ന് പ്രധാനമന്ത്രി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്.
.jpg)


