“യുപി പോലീസിൽ കമ്പ്യൂട്ടർ ഓപ്പറേറ്റർ ഒഴിവുകൾ”; 1,352 തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം
ഉത്തർപ്രദേശ് പോലീസ് റിക്രൂട്ട്‌മെന്റ് ആൻഡ് പ്രമോഷൻ ബോർഡ് (UPPRPB) പോലീസ് കമ്പ്യൂട്ടർ ഓപ്പറേറ്റർ ഗ്രേഡ്-എ തസ്തികകളിലേക്ക് വൻതോതിൽ അപേക്ഷ ക്ഷണിച്ചു. ആകെ 1,352 ഒഴിവുകളിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് നാലാം ശമ്പള മാട്രിക്സ് പ്രകാരം 25,500 രൂപ മുതൽ 81,100 രൂപ വരെ ആകർഷകമായ ശമ്പളം ലഭിക്കും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബോർഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ upprb.gov.in വഴി ഓൺലൈനായി അപേക്ഷിക്കാം.
tRootC1469263">2026 ജനുവരി 15 ആണ് അപേക്ഷിക്കാനുള്ള അവസാന തീയതി. റിക്രൂട്ട്‌മെന്റ് നടപടികളുടെ ഭാഗമായി ഉദ്യോഗാർത്ഥികൾ ആദ്യം ‘ഒറ്റത്തവണ രജിസ്ട്രേഷൻ’ (OTR) പൂർത്തിയാക്കേണ്ടതുണ്ട്. ഉത്തർപ്രദേശ് പോലീസിൽ കമ്പ്യൂട്ടർ മേഖലയിൽ കരിയർ ആഗ്രഹിക്കുന്നവർക്ക് ഇതൊരു മികച്ച അവസരമാണ്. 200 മാർക്കിന് നടക്കുന്ന എഴുത്തുപരീക്ഷയിൽ പങ്കെടുക്കേണ്ടതാണ്. പൊതുവിജ്ഞാനം, മാനസിക കഴിവ്, യുക്തി എന്നിവയിൽ നിന്ന് 40 ചോദ്യങ്ങൾ വീതമുള്ള 50 മാർക്കും കമ്പ്യൂട്ടർ സയൻസിൽ നിന്ന് 80 ചോദ്യങ്ങൾ വീതമുള്ള 100 മാർക്കും പരീക്ഷയിൽ ഉണ്ടാകും.
.jpg)


