മട്ടന് പകരം ബീഫ് നല്‍കിയെന്ന് പരാതി; പബ്ബില്‍ ബഹളം വെച്ച് നടന്‍, ജീവനക്കാരനെതിരെ കേസ്
ബംഗാളി നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സായക് ചക്രബര്‍ത്തി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
മട്ടന്‍ വിഭവത്തിന് പകരം ബീഫ് നല്‍കിയെന്ന പരാതിയില്‍ പബ്ബ് ജീവനക്കാരനെതിരെ കേസ്. കൊല്‍ക്കത്തയിലെ പാര്‍ക്ക് സ്ട്രീറ്റ് മേഖലയിലെ ഒരു പബ്ബിലെ ജീവനക്കാരനെതിരെയാണ് കേസ്. ബംഗാളി നടനും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ സായക് ചക്രബര്‍ത്തി എന്നയാള്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്.
tRootC1469263">വെള്ളിയാഴ്ച രാത്രിയായിരുന്നു സംഭവം. സായക് ചക്രബര്‍ത്തിയും കൂട്ടുകാരും പബ്ബില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ മട്ടന്‍ വിഭവത്തിന് പകരം അറിയാതെ ബീഫ് നല്‍കി എന്നാണ് സായക് പറയുന്നത്. മട്ടന്‍ സ്റ്റീക്ക് ആണ് സായകും കൂട്ടുകാരും ഓര്‍ഡര്‍ ചെയ്തത് എന്ന് പറയുന്നു. എന്നാല്‍ ജീവനക്കാരന്‍ അവര്‍ക്ക് നല്‍കിയത് ബീഫ് സ്റ്റീക്ക് ആയിരുന്നു. ഇതറിയാതെ ഇവര്‍ ബീഫ് കഴിക്കുകയും ചെയ്തു.
തങ്ങള്‍ ബീഫ് ആണ് കഴിച്ചത് എന്ന് മനസിലായ സംഘം ജീവനക്കാരനോട് കയര്‍ക്കുകയും ചെയ്തു. എന്നാല്‍ ഇവര്‍ മട്ടനും ബീഫും ഓര്‍ഡര്‍ ചെയ്തിരുന്നു എന്നാണ് ജീവനക്കാരന്റെ വിശദീകരണം. ഇരുവരും തമ്മിലുള്ള വാദപ്രതിവാദത്തിന്റെ വീഡിയോ സായക് തന്നെ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തിരുന്നു. അതില്‍ സംഘത്തോട് ക്ഷമ ചോദിക്കുന്ന ജീവനക്കാരനെയും മാനേജരെയും കാണാം.
വീഡിയോയില്‍ താന്‍ ബ്രാഹ്‌മണനാണെന്നും തന്റെ മതവികാരം വ്രണപ്പെട്ടുവെന്നും സായക് അവകാശപ്പെടുന്നുണ്ട്. സംഭവത്തില്‍ ബീഫ് വിളമ്പിയ ജീവനക്കാരനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതിന് പിന്നാലെ സായകിനെതിരെ വ്യാപക വിമര്‍ശനവും ഉയരുന്നുണ്ട്. സായക് ബിജെപി ഏജന്റാണെന്നും വര്‍ഗീയത ഇളക്കിവിടുകയാന്നെന്നുമാണ് പലരുടെയും വിമര്‍ശനം. എന്നാല്‍ തനിക്ക് യാതൊരു ദുരുദ്ദേശവും ഇല്ലെന്നും താന്‍ എന്നും മത സാഹോദര്യത്തിന് വേണ്ടി വാദിക്കുന്ന ആളാണ് എന്നുമാണ് സായകിന്റെ വാദം.
.jpg)


