സഹപ്രവര്‍ത്തകന്‍ വെടിയുതിര്‍ത്തു; കശ്മീരില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു

jawan

2009 ബാച്ചിലെ ഹെഡ് കോണ്‍സ്ട്രബിള്‍ ആണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജമ്മു കശ്മീരില കത്വയില്‍ നാല് സിഐഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടു. സഹപ്രവര്‍ത്തകനാണ് ഇവര്‍ക്ക് നേരെ വെടിയുതിര്‍ത്തത്. ആക്രമണം നടത്തിയ ജവാനെ പിടികൂടിയിട്ടുണ്ട്.
വൈകീട്ട് ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ജലവൈദ്യുത പദ്ധതിക്കായി നിയോഗിക്കപ്പെട്ട സിഐഎസ്എഫ് ജവാന്മാരാണ് കൊല്ലപ്പെട്ടത്.

2009 ബാച്ചിലെ ഹെഡ് കോണ്‍സ്ട്രബിള്‍ ആണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ടുകള്‍. സഹപ്രവര്‍ത്തകര്‍ തമ്മിലുള്ള വാക്ക് തര്‍ക്കമാണ് ദാരുണമായ കൊലപാതകത്തില്‍ കലാശിച്ചത്. സംഭവത്തില്‍ പൊലീസ് അന്വേഷണവും സിഐഎസ്എഫിന്റെ ആഭ്യന്തര അന്വേഷണവും നടന്നുവരികയാണ്.

Tags