ഉത്തരേന്ത്യയിൽ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം രൂക്ഷമാകുന്നു
ഡൽഹി: ദേശീയ തലസ്ഥാനമായ ഡൽഹി ഉൾപ്പെടെയുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ശൈത്യതരംഗം അതീവ രൂക്ഷമാകുന്നു. ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളിൽ താപനില സാധാരണയേക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെ താഴേക്ക് പോയിരിക്കുകയാണ്. ഡൽഹിയിൽ ഇന്ന് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 2.9 ഡിഗ്രി സെൽഷ്യസാണ്. തണുപ്പ് ഇതേ രീതിയിൽ തുടരുകയാണെങ്കിൽ സ്‌കൂളുകൾക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി നൽകുന്ന കാര്യം സർക്കാർ ഗൗരവമായി പരിഗണിച്ചു വരികയാണ്.
tRootC1469263">കൊടും തണുപ്പിനൊപ്പം കനത്ത പുകമഞ്ഞും രൂപപ്പെട്ടതോടെ ഡൽഹി വിമാനത്താവളത്തിന്റെ പ്രവർത്തനം തടസ്സപ്പെട്ടു. കാഴ്ചപരിധി കുറഞ്ഞതിനെത്തുടർന്ന് നിരവധി വിമാന സർവീസുകൾ വൈകിയാണ് ഓടുന്നത്. വായുമലിനീകരണം കൂടിയതാണ് ഡൽഹിയിൽ പുകമഞ്ഞ് ഇത്രത്തോളം രൂക്ഷമാകാൻ പ്രധാന കാരണമായത്. വായു ഗുണനിലവാരം (AQI) ‘വളരെ മോശം’ വിഭാഗത്തിൽ തുടരുന്നത് ജനങ്ങളിൽ ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്. അടുത്ത കുറച്ചു ദിവസങ്ങൾ കൂടി കടുത്ത ശൈത്യം തുടരുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
.jpg)


