കോക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനപ്രകാരമെത്തിയ പ്രതിഷേധക്കാരുടെ അപ്രതീക്ഷിത നീക്കം ; പാർലമെന്റ് സമുച്ചയം സ്തംഭിച്ചത് മണിക്കൂറുകളോളം
ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടിയുടെ ആഹ്വാനപ്രകാരമെത്തിയ പ്രതിഷേധക്കാരുടെ അപ്രതീക്ഷിത നീക്കത്തിൽ പാർലമെന്റ് സമുച്ചയം സ്തംഭിച്ചത് മണിക്കൂറുകളോളം. ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിമുൾപ്പെടെ അകത്തുള്ളപ്പോൾ സമരക്കാർ തൊട്ടടുത്തെത്തിയതോടെ പാർലമെന്റിന്റെ മുഴുവൻ കവാടങ്ങളും മൂന്നുമണിക്കൂറിലേറെ അടച്ചിട്ട് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കി. നീറ്റ്, യുജി ചോദ്യക്കടലാസ് ചോർച്ച, സിബിഎസ്ഇ 12ാം ക്ലാസ് മൂല്യനിർണയത്തിലെ പ്രശ്നങ്ങൾ തുടങ്ങിയ വിദ്യാഭ്യാസ വകുപ്പിനു വീഴ്ചകൾ സംഭവിച്ചിട്ടും കൂസാതിരുന്ന കേന്ദ്ര സർക്കാരിനെ വിറപ്പിച്ച് സിജെപി സമരം ജന്തർ മന്തറിൽ ഒതുങ്ങിയില്ല.
വർഷകാല സമ്മേളനം തുടങ്ങുന്ന തിങ്കളാഴ്ച രാവിലെ ജന്തർ മന്തറിലെ സമരസ്ഥലത്തു നിന്ന് പാർലമെന്റിലേക്ക് മാർച്ച് നടത്താനായിരുന്നു സിജെപി ആഹ്വാനം. എന്നാൽ വിദ്യാഭ്യാസ പ്രവർത്തകൻ സോനം വാങ്ചുക് ജന്തർ മന്തറിൽ നിരാഹാര സമരം തുടങ്ങിയതോടെ സ്ഥിതി മാറി. പ്രതിഷേധം ജന്തർ മന്തറിൽ ഒതുങ്ങിയെന്നു കരുതിയ സുരക്ഷാസേനകൾക്ക് പിഴച്ചു. നഗരത്തിന്റെ നാലുപാടു നിന്നും യുവാക്കൾ പാർലമെന്റിനെ ലക്ഷ്യമാക്കി നീങ്ങി. ഉച്ചയ്ക്ക് 12ഓടെ ആയിരക്കണക്കിനാളുകൾ മുദ്രാവാക്യം വിളികളുമായി പാർലമെന്റിന് തൊട്ടടുത്തെത്തി.
പിന്നാലെ കേന്ദ്രം തിരക്കിട്ടു പ്രതിരോധം തുടങ്ങി. ഡൽഹി പൊലീസ് കമ്മീഷണറെ മാറ്റി. തൊട്ടുപിന്നാലെ മഫ്തിയിലെത്തിയ പൊലീസ് സംഘം വാങ്ചുകിനെ ബലമായി ആശുപത്രിയിലേക്കു മാറ്റി. ഈ നീക്കം പ്രതിഷേധം കടുപ്പിക്കാനേ ഉപകരിച്ചുള്ളൂ. ഇന്നലെ രാവിലെ മുതൽ റോഡുകൾ അടച്ചും മെട്രോ ട്രെയിനുകൾ പാർലമെന്റ് പരിസരത്തെ സ്റ്റേഷനുകളിൽ നിർത്താതെയും പ്രതിഷേധക്കാരെ തടയാൻ പൊലീസ് ശ്രമിച്ചു. എന്നാൽ, വിദ്യാർഥികൾ സകല വഴികളിലൂടെയും ഇരച്ചെത്തി. ഇക്കാര്യം മനസിലാക്കാൻ പൊലീസിനു മുൻകൂട്ടി കഴിഞ്ഞതുമില്ല.
ഇതോടെ പാർലമെന്റിന്റെ അകത്തുണ്ടായിരുന്ന സുരക്ഷാസേനാംഗങ്ങൾ വിവിധ കവാടങ്ങളിലേക്ക് കുതിച്ചു. പാർലമെന്റിന് മുന്നിലേക്ക് മാർച്ചുമായെത്തിയ വിദ്യാർഥികൾ അടക്കമുള്ള പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പൊലീസ് കണ്ണീർ വാതകവും ലാത്തിച്ചാർജും നടത്തി. ഉച്ചയോടെ വീണ്ടും പ്രതിഷേധക്കാർ ഇരമ്പിയെത്തിയപ്പോൾ പ്രതിരോധിക്കാൻ പൊലീസുമിറങ്ങിയതോടെ, ജന്തർ മന്തറും പരിസര പ്രദേശങ്ങളും യുദ്ധക്കളമായി മാറി.
സിജെപി സ്ഥാപകൻ അഭിജിത് ദീപ്‌കെയുടെ നേതൃത്വത്തിലാണ് പ്രതിഷേധ മാർച്ച് നടക്കുന്നത്. പൊലീസ് മാർച്ച് തടഞ്ഞതോടെ റെയ്‌സീന റോഡിലും സംഘർഷമായി. സംഘർഷാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ പ്രദേശത്തെ മൊബൈൽ ഇന്റർനെറ്റ് സേവനങ്ങൾ സസ്‌പെൻഡ് ചെയ്തു. പാർലമെന്റിന്റെ കവാടങ്ങളെല്ലാം അടച്ചു.
പൊലീസിന്റെ ബാരിക്കേഡ് മറികടന്ന് പാർലമെന്റിന് സമീപത്തേക്ക് പ്രതിഷേധക്കാർ നീങ്ങുകയായിരുന്നു. ഉപരാഷ്ട്രപതി, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി എന്നിവർ പാർലമെന്റിലുള്ളപ്പോഴാണ് പ്രതിഷേധക്കാർ എത്തിയത്. പ്രതിഷേധം കണക്കിലെടുത്ത് പാർലമെന്റിന് ചുറ്റും സുരക്ഷാ സൈനികരെ വിന്യസിച്ചിട്ടുണ്ട്. ഡൽഹി പൊലീസ് അനുമതി നിഷേധിച്ചിട്ടും രാവിലെ നൂറുകണക്കിന് യുവാക്കൾ പ്രതിഷേധമാർച്ചിനായി യുവാക്കൾ തലസ്ഥാനത്തേക്ക്
.jpg)

