സിഎന്‍ജി വില വീണ്ടും കൂട്ടി
ഡല്‍ഹിയില്‍ ഒരുകിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി.
ഡല്‍ഹിയില്‍ സിഎന്‍ജി വില വീണ്ടും കൂട്ടി. കിലോയ്ക്ക് ഒരു രൂപയാണ് കൂട്ടിയത്. പശ്ചിമേഷ്യന്‍ സംഘര്‍ഷം ആഗോള ഊര്‍ജ്ജ വിപണിയെ പ്രതികൂലമായി ബാധിച്ച സാഹചര്യത്തിലാണ് നടപടി. രണ്ടു ദിവസത്തിനിടെ ഇത് രണ്ടാം തവണയാണ് സിഎന്‍ജി വില കൂട്ടുന്നത്. പുതുക്കിയ നിരക്കനുസരിച്ച് ഡല്‍ഹിയില്‍ ഒരുകിലോഗ്രാം സിഎന്‍ജിയുടെ വില 76.59 ആയി.
നോയിഡ, ഗ്രേറ്റര്‍ നോയിഡ, ഗാസിയാബാദ് എന്നിവിടങ്ങളില്‍ കിലോഗ്രാമിന് 82.20 രൂപയായും വര്‍ദ്ധിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസവും സിഎന്‍ജിക്ക് കിലോഗ്രാമിന് ഒരു രൂപ വര്‍ദ്ധിപ്പിച്ചിരുന്നു. ഇതോടെ രണ്ട് ദിവസത്തിനുള്ളില്‍ മാത്രം രണ്ട് രൂപയുടെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയില്‍ പ്രകൃതിദത്ത വാതകത്തിന്റെ വിലയിലുണ്ടായ വര്‍ദ്ധനവും വിതരണത്തിലെ കുറവുമാണ് വില കൂട്ടാന്‍ കാരണമായി കമ്പനികള്‍ ചൂണ്ടിക്കാണിക്കുന്നത്.
.jpg)

