'അമ്മയോട് അടുപ്പം കൂടുതൽ; കർണാടകയിൽ മക്കളെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ
ആറു വയസ്സുള്ള മകളുമായി യാദ്ഗിരി ടൗണിലെത്തിയ ഇയാൾ 112ൽ വിളിച്ച് പൊലീസിനോട് വിവരം അറിയിക്കുകയായിരുന്നു.
യാദ്ഗിരി: കർണാടകത്തിൽ മക്കളെ കനാലിൽ തള്ളിയിട്ടു കൊലപ്പെടുത്തിയ പിതാവ് കസ്റ്റഡിയിൽ. 9 വയസ്സുള്ള പെൺകുട്ടിയും രണ്ടര വയസ്സുള്ള സഹോദരനുമാണ് കൊല്ലപ്പെട്ടത്. യാദ്ഗിരി ജില്ലയിലെ ജലസേചന കനാലിൽ നിന്നാണ് സഹോദരങ്ങളുടെ മൃതദേഹം കണ്ടെത്തിയത്. കുട്ടികൾക്ക് അമ്മയോടുള്ള അടുപ്പമാണ് പിതാവിൻ്റെ ക്രൂരകൃത്യത്തിന് പിന്നിലെന്നാണ് മൊഴി. സംഭവത്തിൽ പ്രതിക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കും.
ഉച്ചകഴിഞ്ഞ് പിതാവ് ഇരുചക്ര വാഹനത്തിൽ മൂന്നു മക്കളുമായി വീട് വിടുകയായിരുന്നു എന്നാണ് പൊലീസിൻ്റെ പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തൽ. തുടർന്ന് മകനെയും മകളെയും കനാലിലേക്ക് തള്ളിയിട്ടു. ആറു വയസ്സുള്ള മകളുമായി യാദ്ഗിരി ടൗണിലെത്തിയ ഇയാൾ 112ൽ വിളിച്ച് പൊലീസിനോട് വിവരം അറിയിക്കുകയായിരുന്നു.
രാത്രിയായതിനാൽ പൊലീസിന് തെരച്ചിൽ ദുഷ്കരമായിരുന്നു. പിന്നീട് രാവിലെ ആറരയോടെ കനാലിലെ ഒഴുക്ക് നിയന്ത്രിച്ചു തെരച്ചിൽ പുനരാരംഭിച്ചു. മണിക്കൂറുകൾ നീണ്ട തെരച്ചിലിനൊടുവിലാണ് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത്.
.jpg)

