ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട് ആക്രമിച്ചു; ഒരാൾ കൊല്ലപ്പെട്ടു, 2 പേർക്ക് ഗുരുതര പരിക്ക്
രാത്രി ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാർത്ഥികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പെട്ടെന്ന് പ്രകോപിതനായ പ്രതി, കട്ടിലിന്റെ കമ്പിയെടുത്ത് ഡോർമിറ്ററിയിലുണ്ടായിരുന്ന എട്ട് സഹപാഠികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു
കർണാടകയിലെ ബല്ലാരി ജില്ലയിലുള്ള ഗുരുകുല്‍ റെസിഡൻഷ്യല്‍ സ്കൂളില്‍ സഹപാഠികള്‍ക്ക് നേരെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയുടെ ആക്രമണം.ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന സഹപാഠികളെ കട്ടിലിന്റെ ഇരുമ്പ് കമ്പി കൊണ്ട് അടിച്ചതിനെത്തുടർന്ന് ഒരു വിദ്യാർത്ഥി കൊല്ലപ്പെടുകയും ഏഴ് പേർക്ക് പരിക്കേല്‍ക്കുകയും ചെയ്തു.ആക്രമണത്തിന് പിന്നാലെ പ്രതിയായ വിദ്യാർത്ഥി സംഭവസ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ടു.
tRootC1469263">രാത്രി ഭക്ഷണം കഴിഞ്ഞ് ഹോസ്റ്റല്‍ മുറിയില്‍ വിദ്യാർത്ഥികള്‍ ഉറങ്ങിക്കിടക്കുമ്പോഴാണ് പെട്ടെന്ന് പ്രകോപിതനായ പ്രതി, കട്ടിലിന്റെ കമ്പിയെടുത്ത് ഡോർമിറ്ററിയിലുണ്ടായിരുന്ന എട്ട് സഹപാഠികളെയും ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഒരു വിദ്യാർത്ഥി പിന്നീട് ആശുപത്രിയില്‍ വെച്ചാണ് മരണത്തിന് കീഴടങ്ങിയത്. പരിക്കേറ്റ മറ്റ് വിദ്യാർത്ഥികളില്‍ രണ്ടുപേരുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.
ആക്രമണത്തിന്റെ ശബ്ദം കേട്ടെത്തിയ സ്കൂള്‍ അധികൃതരും സുരക്ഷാ ജീവനക്കാരും ചേർന്നാണ് രക്തത്തില്‍ കുളിച്ചുകിടന്ന വിദ്യാർത്ഥികളെ ആശുപത്രിയിലേക്ക് മാറ്റിയത്. സഹപാഠികളെ ഇത്ര ക്രൂരമായി ആക്രമിക്കാൻ പ്രേരിപ്പിച്ച കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല.
.jpg)


