പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലില്‍ നിന്നു വിളിച്ചിറക്കി കൊണ്ടുപോയി പീഡിപ്പിച്ച കേസ് ; മൂന്ന് പേര്‍ അറസ്റ്റില്‍

rape
rape

ബന്ധുവെന്ന വ്യാജേന പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കിയായിരുന്നു പീഡനം.

പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. ഹൈദരാബാദിലാണ് സംഭവം. മുമ്മിടിവാരം ഗുരുകുല്‍ ഗേള്‍സ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. ഗിരിബാബു, അര്‍ച്ചന ദേവി, വെങ്കട്ടരമണ എന്നിവരെയാണ് ആന്ധ്ര പൊലീസ് അറസ്റ്റ് ചെയ്തത്.

tRootC1469263">

ബന്ധുവെന്ന വ്യാജേന പെണ്‍കുട്ടിയെ ഹോസ്റ്റലില്‍ നിന്ന് വിളിച്ചിറക്കിയായിരുന്നു പീഡനം. കുട്ടിക്ക് ആരോഗ്യപ്രശനങ്ങളുണ്ടെന്ന് പറഞ്ഞ് ഗിരിബാബുവും അര്‍ച്ചന ദേവിയുമാണ് കുട്ടിയെ വിളിച്ചിറക്കിയത്. ശേഷം കുട്ടിയെ അടുത്തുള്ള ഒരു ലോഡ്ജില്‍ കൊണ്ടുപോയ ശേഷം ലോഡ്ജ് ജീവനക്കാരനായ വെങ്കട്ടരമണയുമൊത്ത് പീഡിപ്പിക്കുകയായിരുന്നു.്
സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് പൊലീസില്‍ പരാതി നല്‍കിയത്. വിദ്യാര്‍ത്ഥിനിയുടെ മൊഴി രേഖപ്പെടുത്തിയ അന്വേഷണ സംഘം മൂന്ന് പ്രതികളെയും അറസ്റ്റ് ചെയ്യുകയായിരുന്നു

Tags