സ്‌കൂളിലെ ഹോസ്റ്റല്‍ മുറിയില്‍ 10-ാം ക്ലാസ് വിദ്യാര്‍ഥിനി തൂങ്ങിമരിച്ച നിലയില്‍

Death due to boat capsizing in Puthukurichi; A fisherman died
Death due to boat capsizing in Puthukurichi; A fisherman died

ചില മാതാപിതാക്കള്‍ അടുത്തിടെ സ്കൂളിലെ അമിതമായ കഠിന അച്ചടക്കത്തെക്കുറിച്ച്‌ പരാതിപ്പെട്ടിരുന്നു.

താനെ ജില്ലയിലെ മുർബാദ് തഹ്സിലിലുള്ള സർക്കാർ നടത്തുന്ന 'ആശ്രമം' (റെസിഡൻഷ്യല്‍) സ്കൂളില്‍ 16 വയസുള്ള പെണ്‍കുട്ടി ആത്മഹത്യ ചെയ്തതായി കണ്ടെത്തി.മൊറോഷി ഗ്രാമത്തിലെ സ്കൂളിലെ ഹോസ്റ്റല്‍ മുറിയിലാണ് 10-ാം ക്ലാസ് വിദ്യാർഥിനിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

tRootC1469263">

വ്യാഴാഴ്ചയായിരുന്നു സംഭവം. കാരണം ഇതുവരെ അറിവായിട്ടില്ലെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ചില മാതാപിതാക്കള്‍ അടുത്തിടെ സ്കൂളിലെ അമിതമായ കഠിന അച്ചടക്കത്തെക്കുറിച്ച്‌ പരാതിപ്പെട്ടിരുന്നു.

കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബ് ആദിവാസി വികസന മന്ത്രി അശോക് ഉയ്കെ സ്കൂളിലെ സന്ദർശന വേളയില്‍ സൗകര്യങ്ങളുടെ അഭാവത്തില്‍ അതൃപ്തി പ്രകടിപ്പിച്ചിരുന്നു. സംഭവത്തില്‍ മുർബാദ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും കൂടുതല്‍ അന്വേഷണം നടത്തുകയും ചെയ്തതായി ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags