പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പ്; വിവിധയിടങ്ങളിൽ സംഘർഷവും ലാത്തിച്ചാർജും
കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ മികച്ച പോളിങ്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണി വരെ ഏകദേശം 61.11 ശതമാനം പോളിങ് രേഖപ്പെടുത്തി. വൈകീട്ട് ആറ് മണിവരെയാണ് വോട്ടെടുപ്പ്. ഹൗറ ഉത്തറിലാണ് ഏറ്റവും ഉയര്‍ന്ന പോളിങ് (63.19%) രേഖപ്പെടുത്തിയത്. ബാരക്പുര്‍ (61.51%), ഡയമണ്ട് ഹാര്‍ബര്‍ (60.54%) എന്നിവയാണ് തൊട്ടുപിന്നില്‍. മമത ബാനര്‍ജിയും സുവേന്ദു അധികാരിയും മത്സരിക്കുന്ന ഭവാനിപൂര്‍ 58.53 ശതമാനവും സന്ദേശ്ഖാലി 58.42 ശതമാനവും ദംദം 58.34 ശതമാനവും പോളിങ് രേഖപ്പെടുത്തി.
രണ്ടാംഘട്ട വോട്ടെടുപ്പിനിടെ ഭവാനിപൂരിലും മറ്റ് വിവിധയിടങ്ങളുമായി സംഘർഷങ്ങളും ഉടലെടുത്തിരുന്നു. ബിജെപി- തൃണമൂല്‍ പ്രവര്‍ത്തകരാണ് തമ്മില്‍ ഏറ്റുമുട്ടിയത്. ബിജെപി സ്ഥാനാര്‍ഥി സുവേന്ദു അധികാരി പോളിങ് ബൂത്ത് സന്ദര്‍ശിക്കുന്നതിനിടെ തൃണമൂല്‍ പ്രവര്‍ത്തകര്‍ അദ്ദേഹത്തെ തടയുകയായിരുന്നു. തുടര്‍ന്ന് ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം ഉടലെടുത്തു. തൃണമൂല്‍ പ്രവര്‍ത്തകര്‍ ചോര്‍, ചോര്‍ മുദ്രാവാക്യം വിളിച്ചപ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം വിളിച്ചതോടെ സ്ഥിതി വഷളായി. തുടര്‍ന്ന് പൊലീസ് ലാത്തിച്ചാര്‍ജ് നടത്തി. ബൂത്തുകളില്‍ ഉള്ളവര്‍ വോട്ടര്‍മാരല്ലെന്നും പുറത്തുനിന്നുള്ള ഗുണ്ടകളാണെന്നും സുവേന്ദു അധികാരി ആരോപിച്ചു. കൂടുതല്‍ കേന്ദ്രസേനയെ വിന്യസിക്കണമെന്ന് ആവശ്യപ്പെട്ട് അദ്ദേഹം തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു.
.jpg)

