സമ്മര്‍ദം സഹിക്കാൻ കഴിയുന്നില്ല, കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ക്ലാര്‍ക്ക് ജീവനൊടുക്കി
60 ശതമാനം ഭിന്നശേഷിക്കാരനായിരുന്ന ഹരീഷ് സിംഗ്, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു.
ഡൽഹി: സാകേത് ജില്ലാ കോടതി കെട്ടിടത്തില്‍ നിന്ന് ചാടി ജീവനക്കാരൻ ആത്മഹത്യ ചെയ്‌തു. ഹരീഷ് സിംഗ് മഹർ എന്ന യുവാവാണ് മരിച്ചത്.ജോലി സമ്മർദം കാരണമുള്ള മാനസിക സമ്മർദമാണ് യുവാവിനെ ആത്മഹത്യയിലേക്ക് നയിച്ചത്. ഇക്കാര്യം ഹരീഷ് സ്വന്തം കൈപ്പടയിലെഴുതിയ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നുണ്ട്. മരിക്കാനുള്ള തീരുമാനം സ്വയം എടുത്തതാണെന്നും അതില്‍ മറ്റാർക്കും പങ്കില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്.
tRootC1469263">60 ശതമാനം ഭിന്നശേഷിക്കാരനായിരുന്ന ഹരീഷ് സിംഗ്, തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്ന് വ്യക്തമാക്കി ആത്മഹത്യാക്കുറിപ്പ് എഴുതിവച്ചിരുന്നു.കോടതി രേഖകള്‍ സൂക്ഷിക്കുന്നതിനും ജഡ്ജിമാരെ സഹായിക്കുകയും ചെയ്തു വന്നിരുന്ന ഹരീഷ് സിംഗ് ജോലി സമയത്ത് സാകേത് കോടതി കെട്ടിടത്തിന്റെ ഏറ്റവും ഉയര്‍ന്ന നിലയില്‍ നിന്നും ചാടുകയായിരുന്നു.
കോടതിയില്‍ ക്ലാർക്കായാണ് ഹരീഷ് ജോലി ചെയ്‌തിരുന്നത്. ജോലിക്ക് കയറി ആദ്യനാളുകളില്‍ തന്നെ തനിക്ക് ആത്മഹത്യ ചെയ്യാനുള്ള തോന്നലുകള്‍ ഉണ്ടായിരുന്നുവെന്ന് ആത്മഹത്യാക്കുറിപ്പില്‍ വ്യക്തമാണ്. ഈ അവസ്ഥ സ്വയം മറികടക്കാനാകുമെന്ന് കരുതി മറ്റാരോടും പറഞ്ഞിരുന്നില്ല. എന്നാല്‍, താൻ പരാജയപ്പെട്ടുപോയെന്നും ഹരീഷിന്റെ കുറിപ്പില്‍ പറയുന്നു.
. 60 വയസിന് മുമ്ബ് വിരമിച്ചാല്‍ പെൻഷനോ പിഎഫോ ലഭിക്കില്ലെന്നതും എന്റെ മാനസിക സമ്മർദം വർദ്ധിപ്പിച്ചു' - ഹരീഷ് ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയെന്നും സംഭവത്തില്‍ വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് അറിയിച്ചു.
.jpg)


