ഹാള്‍ വിട്ടുകൊടുത്തില്ല, കൊല്‍ക്കത്തയില്‍ സിജെപിയുടെ പരിപാടി അവസാനനിമിഷം റദ്ദാക്കി
നോര്‍ത്ത് കൊല്‍ക്കത്തയിലെ ഭാരത് സഭാ ഹാളിലാണ് സിജെപിയുടെ 'മീറ്റ്-അപ്പ്' നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബിജെപി നേതാക്കളുടെ ഭീഷണി കാരണം ഹാളുടമ പിന്‍മാറിയെന്നാണ് സിജെപിയുടെ ആരോപണം.
കോക്രോച്ച് ജനതാ പാര്‍ട്ടി(സിജെപി) ചൊവ്വാഴ്ച കൊല്‍ക്കത്തയില്‍ നടത്താനിരുന്ന പരിപാടി അവസാനനിമിഷം റദ്ദാക്കി. പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്ന ഹാളിന്റെ ഉടമകള്‍ പരിപാടി നടത്താന്‍ വേദി വിട്ടുനല്‍കാതിരുന്നതോടെയാണ് അവസാനനിമിഷം റദ്ദാക്കിയത്. അതേസമയം, ഹാളിന്റെ ഉടമകള്‍ക്ക് ബിജെപി നേതാക്കളില്‍നിന്ന് ഭീഷണി നേരിട്ടതായി സിജെപി കോ-കണ്‍വീനര്‍ അശുതോഷ് രങ്ക ആരോപിച്ചു. പരിപാടിക്ക് വേദി അനുവദിക്കാതിരിക്കാന്‍ സര്‍ക്കാരില്‍നിന്നടക്കം വലിയ സമ്മര്‍ദമുണ്ടായെന്നും അദ്ദേഹം സാമൂഹികമാധ്യമത്തില്‍ കുറിച്ചു.
നോര്‍ത്ത് കൊല്‍ക്കത്തയിലെ ഭാരത് സഭാ ഹാളിലാണ് സിജെപിയുടെ 'മീറ്റ്-അപ്പ്' നടത്താന്‍ നിശ്ചയിച്ചിരുന്നത്. എന്നാല്‍, ബിജെപി നേതാക്കളുടെ ഭീഷണി കാരണം ഹാളുടമ പിന്‍മാറിയെന്നാണ് സിജെപിയുടെ ആരോപണം. ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റുവേദികള്‍ അന്വേഷിച്ചെങ്കിലും ഇതിന്റെ ഉടമകളും വിസമ്മതിച്ചു. ഏകദേശം ആറ് ഹാളുടമകളെ ബന്ധപ്പെട്ടെങ്കിലും ബിജെപി സര്‍ക്കാരില്‍നിന്നുള്ള സമ്മര്‍ദം കാരണം ഇവരെല്ലാം പരിപാടിക്ക് ഹാള്‍ വിട്ടുതരാന്‍ വിസമ്മതിച്ചെന്നും അശുതോഷ് രങ്ക ആരോപിച്ചു.
ഈ സംഭവം ബിജെപിക്ക് പാറ്റകളെ ഭയമാണെന്ന വസ്തുത ഉറപ്പിക്കുകയാണ്. ബം?ഗാളിലെ പാറ്റകളുമായി സംസാരിക്കാനുള്ള അവസരം നഷ്ടമായെങ്കിലും ഇതിനെക്കാള്‍ വലിയ പരിപാടി ഉടന്‍ സംഘടിപ്പിക്കും. ബം?ഗാളിലെ പാറ്റകള്‍ സര്‍ക്കാര്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കുന്നത് തുടരുമെന്നും സ്‌കൂളുകളുടെ അറ്റകുറ്റപണികള്‍ക്കായി സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുമെന്നും അശുതോഷ് രങ്ക വ്യക്തമാക്കി.
.jpg)

