സമരവേദിയായ ജന്തര്‍ മന്തര്‍ ഒഴിഞ്ഞ് സിജെപി പ്രവര്‍ത്തകര്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ആഘോഷാരവങ്ങള്‍ അര്‍ധരാത്രി വരെ നീണ്ട ശേഷമാണ് പ്രതിഷേധക്കാര്‍ സമരഭൂമിയില്‍നിന്ന് മടങ്ങിയത്.
വിദ്യാര്‍ത്ഥികളെ അണിനിരത്തി നടത്തിയ സമരം 35-ാം ദിവസം ലക്ഷ്യം കണ്ടതോടെ സമരവേദിയായ ജന്തര്‍ മന്തര്‍ ഒഴിഞ്ഞ് 'പാറ്റകള്‍'. നീറ്റ് പരീക്ഷാ ക്രമക്കേടില്‍ കോക്‌റോച്ച് ജനത പാര്‍ട്ടി (സിജെപി) യുടെ നേതൃത്വത്തില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിനൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്നുള്ള ആഘോഷാരവങ്ങള്‍ അര്‍ധരാത്രി വരെ നീണ്ട ശേഷമാണ് പ്രതിഷേധക്കാര്‍ സമരഭൂമിയില്‍നിന്ന് മടങ്ങിയത്. ഞായറാഴ്ച രാവിലെ പ്രതിഷേധക്കാരുടെ കൂട്ടമില്ല, സമരാഹ്വാനങ്ങള്‍ മുഴങ്ങിയ സ്റ്റേജില്ല, ജന്തര്‍ മന്തര്‍ ശാന്തം.
മെട്രോ സ്റ്റേഷനുകളുടെ മുന്നിലടക്കം ദില്ലിയുടെ വിവിധ ഭാഗങ്ങളില്‍ ആഘോഷങ്ങള്‍ അരങ്ങേറി. പ്രതിഷേധക്കാര്‍ ജന്തര്‍ മന്തര്‍ വിട്ടുതുടങ്ങിയതിന് പിന്നാലെ ആണ് സ്റ്റേജ് പൊളിച്ചുനീക്കിയത്. ഞായറാഴ്ച രാവിലെ കോണ്‍ഗ്രസ് സേവാ ദളിന്റെ നേതൃത്വത്തിന്റെ ജന്തര്‍ മന്തര്‍ വൃത്തിയാക്കുകയാണ്. മലയാളികടക്കമുള്ള സേവാ ദളിന്റെ അംഗങ്ങള്‍ ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്.
.jpg)

