പ്രതിഷേധം തുടരാന്‍ സിജെപി; ഇന്ന് പാര്‍ലമെന്റ് പ്രക്ഷുബ്ദമായേക്കും

cjp

ഡല്‍ഹിയില്‍ അര്‍ദ്ധരാത്രിയും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി എന്നാണ് വിവരം

കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാര്‍ട്ടിയും മറ്റ് വിദ്യാര്‍ത്ഥി സംഘടനകളും നടത്തുന്ന അനിശ്ചിതകാല സമരം ഇന്നലെ അര്‍ദ്ധരാത്രിയും സംഘര്‍ഷഭരിതമായി. ഡല്‍ഹിയില്‍ അര്‍ദ്ധരാത്രിയും പൊലീസും പ്രതിഷേധക്കാരും ഏറ്റുമുട്ടി എന്നാണ് വിവരം. 

കോണാട്ട് പ്ലേസില്‍ കല്ലേറും ലാത്തി ചാര്‍ജും നടന്നു. പൊലീസ് കണ്ണീര്‍ വാതകം പ്രയോഗിച്ചതായും റിപ്പോര്‍ട്ടുണ്ട്. രാത്രി ഏറെ വൈകിയും പാര്‍ലമെന്റ് പരിസരത്ത് വലിയ സുരക്ഷയാണ് പൊലീസ് ഏര്‍പ്പെടുത്തിയിരുന്നത്. പ്രതിഷേധക്കാര്‍ പാര്‍ലമെന്റ് പരിസരത്തേക്ക് എത്തിയേക്കാം എന്ന വിലയിരുത്തലിലായിരുന്നു നടപടി. ഇന്നും പ്രതിഷേധം തുടരാനാണ് സിജെപി തീരുമാനം.

Tags