കേസുകള്‍ പിന്‍വലിച്ചതില്‍ ചീഫ് ജസ്റ്റിസിന് നന്ദി അറിയിച്ച് സിജെപി; എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് മറുപടി

cjp

സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടിയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്.

നീറ്റ് പരീക്ഷാ ക്രമക്കേടിനെതിരെ ഡല്‍ഹിയിലും മറ്റ് സംസ്ഥാനങ്ങളിലും നടന്ന പ്രതിഷേധത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കെതിരെ എടുത്ത കേസുകള്‍ റദ്ദാക്കിയതിന് സുപ്രിംകോടതിയില്‍ നന്ദി അറിയിച്ച് കോക്രോച്ച് ജനതാ പാര്‍ട്ടി. ഇത് ചരിത്രമെന്നാണ് സിജെപി കോ കണ്‍വീനര്‍ സൗരവ് ദാസ് പറഞ്ഞത്. 

അതേസമയം എല്ലാ ക്രെഡിറ്റും നിങ്ങള്‍ക്കെന്ന് സൗരവ് ദാസിനോട് ചീഫ് ജസ്റ്റിസ് മറുപടി പറഞ്ഞു. സമാധാനപരമായി പ്രതിഷേധിച്ചവര്‍ക്ക് നീതി ഉറപ്പാക്കാനുള്ള നടപടിയെന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിലപാട്. കേസ് റദ്ദാക്കിയതിന് പിന്നാലെ ശനിയാഴ്ച നടത്താനിരുന്ന രണ്ടാം ഘട്ട പ്രതിഷേധം പിന്‍വലിക്കുന്നതായും സൗരവ് ദാസ് കോടതിയെ അറിയിച്ചു.

Tags