സിജെപി പ്രതിഷേധം: കൈകാര്യം ചെയ്യുന്നതില്‍ വീഴ്ചയുണ്ടായെന്ന് ബിജെപിയില്‍ വിലയിരുത്തല്‍

Budget is a complete mess, not even LKG standard, BJP strongly criticizes maiden budget

ധര്‍മേന്ദ്ര പ്രധാന്റെ രാജി വൈകിയത് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍.

സിജെപി പ്രതിഷേധം കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച പറ്റിയെന്ന് ബിജെപിയില്‍ വിലയിരുത്തല്‍. ധര്‍മേന്ദ്ര പ്രധാന്റെ രാജി വൈകിയത് സര്‍ക്കാരിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിച്ഛായയെ ബാധിച്ചെന്നാണ് പാര്‍ട്ടിയുടെ കണ്ടെത്തല്‍. എന്നാല്‍ വിഷയം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ പ്രതിപക്ഷത്തിന് സാധിച്ചിട്ടില്ലെന്നാണ് ബിജെപി പറയുന്നത്. 

തെരഞ്ഞെടുപ്പില്‍ തിരിച്ചടി ഉണ്ടാകില്ല എന്നും പാര്‍ട്ടി വിലയിരുത്തുന്നുണ്ട്. പാര്‍ലമെന്റ് സമ്മേളനത്തിനു മുമ്പ് മന്ത്രിസഭ പുനസംഘടന നടത്തിയിരുന്നെങ്കില്‍ നിലവിലെ പ്രതിസന്ധി ഒഴിവാക്കാമായിരുന്നു എന്നും പാര്‍ട്ടി കണ്ടെത്തി. യുവാക്കളുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും പരിഹരിക്കാനും ജനസമ്പര്‍ക്ക പരിപാടികള്‍ ആരംഭിക്കാനാണ് ബിജെപി തീരുമാനം. പാര്‍ട്ടിയുടെ സമൂഹ മാധ്യമ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാനും നിര്‍ദേശമുണ്ട്.

Tags