ജന്തർ മന്തറിലെ സിജെപി പ്രതിഷേധം; പ്രധാനമന്ത്രിയെയും, നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അധിക്ഷേപ പോസ്റ്റുകൾക്കെതിരെ നടപടിയെടുക്കാനൊരുങ്ങി ദില്ലിപോലീസ്

CJP protest at Jantar Mantar; Delhi Police to take action against abusive posts on social media targeting PM and leaders

ന്യൂഡൽഹി: ജന്തർ മന്തറിൽ നടന്ന സിജെപി (CJP) പ്രതിഷേധത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് നേതാക്കളെയും ലക്ഷ്യമിട്ട് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച അധിക്ഷേപകരവും അപകീർത്തികരവുമായ പോസ്റ്റുകൾക്കെതിരെ നടപടിക്കൊരുങ്ങാൻ ഡൽഹി പൊലീസ്. പ്രതിഷേധത്തിനിടയിലും അതിന് ശേഷവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ച പോസ്റ്റുകൾ, വീഡിയോകൾ, കമൻ്റുകൾ എന്നിവ പൊലീസ് പരിശോധിച്ചുവരികയാണ്. നിയമലംഘനമോ അധിക്ഷേപപരമായ ഉള്ളടക്കമോ കണ്ടെത്തിയാൽ അവ നീക്കം ചെയ്യാൻ ആവശ്യപ്പെട്ട് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകൾക്ക് നോട്ടീസ് നൽകാനാണ് ആലോചന.

“പ്രതിഷേധത്തിനിടയിലും അതിന് ശേഷവും അപ്‌ലോഡ് ചെയ്ത ഉള്ളടക്കങ്ങൾ പരിശോധിച്ച ശേഷം അധിക്ഷേപ സ്വഭാവമുള്ള പോസ്റ്റുകൾ നീക്കം ചെയ്യാൻ നോട്ടീസ് നൽകും,” എന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ നിയമനടപടികൾ സ്വീകരിക്കുമോയെന്ന കാര്യത്തിൽ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല.

Tags