സിജെപി പാര്‍ലമെന്റ് മാര്‍ച്ച്; ഡല്‍ഹിയില്‍ നിരോധനാജ്ഞ, പാര്‍ലമെന്റിനും മന്ത്രി മന്തിരങ്ങള്‍ക്കും ആതീവ സുരക്ഷ

cjp

സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികള്‍ വിന്യസിച്ചിരിക്കുകയാണ്.

കോക്രോച്ച് ജനതാ പാര്‍ട്ടി സംഘടിപ്പിക്കുന്ന പാര്‍ലമെന്റ് മാര്‍ച്ചിന് മുന്നോടിയായി ശക്തമായ സുരക്ഷാ നടപടികളുമായി ഡല്‍ഹി പൊലീസ്. ന്യൂഡല്‍ഹിയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പാര്‍ലമെന്റിന് അധിക സുരക്ഷ ഏര്‍പ്പെടുത്തിയെന്നാണ് റിപ്പോര്‍ട്ട്. പ്രധാന റോഡുകളില്‍ എല്ലാം ബാരിക്കേഡുകള്‍ നിരത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ വസതികള്‍ക്കും അധിക സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സമര കേന്ദ്രമായ ജന്തര്‍ മന്തറിന് ചുറ്റും ജലപീരങ്കികള്‍ വിന്യസിച്ചിരിക്കുകയാണ്. മൊബൈല്‍ ജാമ്മറുകളും വിന്യസിച്ചിട്ടുണ്ട്. 12 കമ്പനി അധിക അര്‍ത്ഥ സൈനികരെയാണ് സുരക്ഷയ്ക്കായി ഏര്‍പ്പെടുത്തിയിരിക്കുന്നത്. നാലിലധികം പേര്‍ കൂട്ടം കൂടുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. പ്രതിഷേധ മാര്‍ച്ചുകള്‍ക്കും വിലക്കുണ്ട്. പാര്‍ലമെന്റ് മാര്‍ച്ചിന് ഇതുവരെയും പൊലീസ് അനുമതി നല്‍കിയിട്ടില്ല. അതേസമയം ബ്രിട്ടീഷ് കൊളോണിയല്‍ വ്യവസ്ഥയ്ക്കെതിരെ നടന്നതിന് സമാനമാണ് ഇപ്പോള്‍ നടക്കുന്ന പ്രക്ഷോഭമെന്നും അതിന് അനുമതി തേടാന്‍ ഉദ്ദേശിക്കുന്നില്ലെന്നുമാണ് സിജെപിയുടെ നിലപാട്.

പാര്‍ലമെന്റ് മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയ വിദ്യാര്‍ത്ഥികളേയും വിവിധ സംഘടനാ പ്രതിനിധികളേയും കൊണ്ട് ജന്തര്‍ മന്തര്‍ ഇതിനോടകം തന്നെ നിറഞ്ഞിട്ടുണ്ടെന്നാണ് വിവരം. രാവിലെ 9 മണിയോടെ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. എന്നാല്‍ സുരക്ഷകള്‍ മറികടന്ന് ജന്തര്‍ മന്തറിന് പുറത്തേക്ക് മാര്‍ച്ചിന് കടക്കാനാകുമോ എന്നത് സംശയമാണ്. പൊലീസ്, സിആര്‍പിഎഫ്, അര്‍ത്ഥ സൈനിക വിഭാഗങ്ങളുടെ നേതൃത്വത്തിലാണ് അതീവ സുരക്ഷ ഒരുക്കിയിരിക്കുന്നത്.

Tags