പൗരന്റെ വോട്ടവകാശം തടയാനാകില്ല, അത് ഭരണഘടനയ്ക്ക് എതിരായ നടപടി'; എസ്‌ഐആറിനെതിരെ സുപ്രീം കോടതി ജഡ്ജി

judge

പൗരന്മാരുടെ വോട്ടവകാശം എടുത്തുകളഞ്ഞ് അവരെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന ഏതൊരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞു.

ഇന്ത്യന്‍ പൗരന്മാരുടെ വോട്ടവകാശം നഷ്ടമാക്കുന്ന ഏത് നടപടിയും ഏകപക്ഷീയമാണെന്ന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് ഉജ്ജല്‍ ഭുയാന്‍. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്ഐആര്‍ നടപടിക്കെതിരെയാണ് ജഡ്ജിയുടെ വിമര്‍ശനം. പൗരന്മാരുടെ വോട്ടവകാശം എടുത്തുകളഞ്ഞ് അവരെ രണ്ടാംതരം പൗരന്മാരാക്കി മാറ്റുന്ന ഏതൊരു നടപടിയും അംഗീകരിക്കാനാവില്ലെന്ന് ജഡ്ജി പറഞ്ഞു.

വോട്ടവകാശമുള്ളവരും ഇല്ലാത്തവരുമെന്ന തരത്തില്‍ പൗരന്മാരെ രണ്ട് വിഭാഗങ്ങളായി ഭരണഘടന കാണുന്നില്ലെന്നും ജസ്റ്റിസ് ഭുയാന്‍ വ്യക്തമാക്കി. സ്വാതന്ത്ര്യസമര കാലത്തെ പ്രായപൂര്‍ത്തി വോട്ടവകാശമെന്ന ഭരണഘടനാ വാഗ്ദാനവും ജസ്റ്റിസ് ഭുയാന്‍ ചൂണ്ടിക്കാട്ടി. വലിയ സമരങ്ങളിലൂടെയും ത്യാഗങ്ങളിലൂടെയും നാം നേടിയെടുത്ത സ്വാതന്ത്ര്യമാണത്. ഭരണഘടനാ അനുച്ഛേദം 326ല്‍ യാതൊരുവിധത്തിലുള്ള കൈകടത്തലുകളും നടത്താന്‍ പാടില്ല. രാഷ്ട്രീയ സമത്വത്തിന്റെ തത്വം എടുത്തുപറഞ്ഞ ജസ്റ്റിസ് ഭുയാന്‍, ഒരാളുടെ വോട്ടിന്റെ മൂല്യം അയാളുടെ പണത്തെയോ സാമൂഹിക പദവിയെയോ ആശ്രയിച്ചല്ല ഇരിക്കുന്നതെന്നും ചൂണ്ടിക്കാട്ടി. വിദ്യാഭ്യാസം, സമ്പത്ത്, സ്വത്ത്, സാമൂഹിക പദവി എന്നിവ പരിഗണിക്കാതെ ഓരോ പ്രായപൂര്‍ത്തിയായ ഇന്ത്യന്‍ പൗരനും തുല്യ വോട്ടവകാശം നല്‍കുന്നതായിരുന്നു ഭരണഘടനാ നിര്‍മാണ സഭയുടെ തീരുമാനമെന്നും അദ്ദേഹം വ്യക്തമാക്കി.

Tags