ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു
വെടിയേറ്റ നിലയിലാണ് മുഷ്താഖിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് റിയാസി ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ട് കരം വീർ സിങ് സ്ഥിരീകരിച്ചു.
ശ്രീനഗർ: ജമ്മു കശ്മീരിൽ സിഐഎസ്എഫ് ജവാൻ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തിൽ വെടിയേറ്റ് മരിച്ചു. റിയാസി ജില്ലയിലെ മാർഡി സ്വദേശി മുഹമ്മദ് മുഷ്താഖ് (37) ആണ് മരിച്ചത്.
വെടിയേറ്റ നിലയിലാണ് മുഷ്താഖിനെ ആശുപത്രിയിൽ എത്തിച്ചതെന്ന് റിയാസി ജില്ലാ ആശുപത്രി മെഡിക്കൽ സുപ്രണ്ട് കരം വീർ സിങ് സ്ഥിരീകരിച്ചു. തങ്ങൾക്ക് ചെയ്യാൻ കഴിയുന്ന പ്രാഥമിക ശുശ്രൂഷ നൽകിയിരുന്നുവെന്നും നില ഗുരുതരമായതിനെ തുടർന്ന് മറ്റൊരു ആശുപത്രിയിലേക്ക് നിർദേശിക്കുകയായിരുന്നുവെന്നും മെഡിക്കൽ സൂപ്രണ്ട് അറിയിച്ചു.
സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജവാൻ്റെ മരണത്തിൽ സിഐഎസ്എഫും അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബർ മാസം 29ന് കത്വയിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥർക്കിടയിൽ ഉണ്ടായ വെടിവെപ്പിൽ നാല് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആണ് വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്.
.jpg)


