ജമ്മു കശ്മീരില്‍ സിഐഎസ്എഫ് ജവാന്‍ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു

Delhi Police head constable and wife found dead in flat

ഗുരുതര പരിക്കേറ്റ മുഷ്താഖിനെ ആദ്യം റിയാസി ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ജമ്മു കശ്മീരില്‍ സിഐഎസ്എഫ് ജവാന്‍ ഡ്യൂട്ടിക്കിടെ ദുരൂഹ സാഹചര്യത്തില്‍ വെടിയേറ്റ് മരിച്ചു. റിയാസി ജില്ലയിലെ മാര്‍ഡി സ്വദേശി മുഹമ്മദ് മുഷ്താഖ് (37) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ മുഷ്താഖിനെ ആദ്യം റിയാസി ജില്ലാ ആശുപത്രിയിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മുഷ്താഖിനെ ആദ്യം റിയാസിയിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും നില ഗുരുതരമായതിനാല്‍ പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നുവെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു. വെടിയേറ്റ നിലയിലാണ് മുഷ്താഖിനെ ആശുപത്രിയില്‍ എത്തിച്ചതെന്ന് റിയാസി ജില്ലാ ആശുപത്രി മെഡിക്കല്‍ സുപ്രണ്ട് കരം വീര്‍ സിങ് സ്ഥിരീകരിച്ചു. തങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പ്രാഥമിക ശുശ്രൂഷ നല്‍കിയിരുന്നുവെന്നും നില ഗുരുതരമായതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയിലേക്ക് നിര്‍ദേശിക്കുകയായിരുന്നുവെന്നും മെഡിക്കല്‍ സൂപ്രണ്ട് അറിയിച്ചു.

സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജവാന്റെ മരണത്തില്‍ സിഐഎസ്എഫും അന്വേഷണം തുടങ്ങി. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം 29ന് കത്വയില്‍ സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കിടയില്‍ ഉണ്ടായ വെടിവെപ്പില്‍ നാല് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ട സംഭവത്തിന് പിന്നാലെ ആണ് വീണ്ടും വെടിവെപ്പ് ഉണ്ടായിരിക്കുന്നത്. മഷ്‌കയിലെ ജലവൈദ്യുത നിലയത്തില്‍ ഡ്യൂട്ടിക്കിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സിഐഎസ്എഫ് കോണ്‍സ്റ്റബിള്‍ സഹപ്രവര്‍ത്തകര്‍ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. സംഭവത്തില്‍ അസി. കമാന്‍ഡന്റ്, സബ് ഇന്‍സ്‌പെക്ടര്‍, രണ്ട് കോണ്‍സ്റ്റബിള്‍മാര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Tags