പുകയും പൊള്ളും..! രാജ്യത്ത് നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

The smoke will burn..! Cigarette prices will rise sharply in the country from tomorrow

സിഗരറ്റിന്റെ നീളമനുസരിച്ച് വിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണുണ്ടാകുക.

ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ സിഗരറ്റിന്  വില കൂടും. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണത്തിന് പിന്നാലെയാണ് വിലയില്‍ മാറ്റം വരുന്നത്. സിഗരറ്റിന്റെ നീളമനുസരിച്ച് വിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണുണ്ടാകുക. കൂടുതല്‍ വില്‍പ്പനയുള്ള, 65 മില്ലിമീറ്ററില്‍ താഴെ നീളമുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയും അതിനു മുകളില്‍ 30 ശതമാനം വരെയും വിലവര്‍ധനയുണ്ടാകുമെന്നാണ് റിസര്‍ച്ച് ഏജന്‍സിയായ ക്രിസില്‍ റേറ്റിങ് പറയുന്നത്.

tRootC1469263">

 സിഗരറ്റ്  ഉപയോഗം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ്  സിഗരറ്റിന് ഉയര്‍ന്ന നികുതിനിരക്ക് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ സിഗരറ്റിന് 28 ശതമാനമായിരുന്നു. ജിഎസ്ടി കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, നാമമാത്രമായ രീതിയില്‍ എക്‌സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാകും. പകരമായി ജിഎസ്ടി 40 ശതമാനമാക്കും. കൂടാതെ എക്‌സൈസ് തീരുവയിലും വലിയ വര്‍ധനയുണ്ടാകും.

Tags