ഗുരുഗ്രാമിൽ നിർമാണത്തിലുള്ള ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം
Jan 2, 2026, 14:15 IST
ന്യൂഡൽഹി: ഗുരുഗ്രാമിൽ ക്രിസ്ത്യൻ പള്ളി പണിയുന്ന സ്ഥലത്ത് ഹിന്ദു സംഘടനകളിൽപെട്ടവർ അതിക്രമിച്ചു കടന്ന് നാശനഷ്ടങ്ങൾ വരുത്തി. ഡൽഹി ബൈബിൾ ഫെലോഷിപ് ചർച്ചിൻറെ പള്ളി മതപരിവർത്തനത്തിന് ലക്ഷ്യമിട്ടാണെന്നാണ് വിശ്വഹിന്ദു പരിഷത്ത്, ബജ്രംഗ്‌ദൾ പ്രവർത്തകരായ അക്രമികൾ ആരോപിച്ചത്.
tRootC1469263">സെക്‌ടർ 56 ലെ തീക്ക്‌ലി ഗ്രാമത്തിലാണ് ബന്ധപ്പെട്ട അധികൃതരിൽ നിന്ന് രേഖാമൂലം അനുമതി വാങ്ങി പള്ളി പണി ആരംഭിച്ചത്. പൂട്ടിയിട്ട ഗേറ്റ് ചാടിക്കടന്ന നാലംഗസംഘം സി.സി.ടി.വി ക്യാമറകളും പരിസരത്തുള്ള ബൾബുകളും തകർത്തശേഷം നാശനഷ്ടം വരുത്തി.
നേരത്തേ വിശ്വഹിന്ദു പരിഷത്ത് മഹാപഞ്ചായത്ത് സംഘടിപ്പിച്ച് പ്രതിഷേധം ഉയർത്തിയതോടെ പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയായിരുന്നു.
.jpg)


