ചിന്നസ്വാമി സ്റ്റേഡിയത്തിലെ അപകടം; കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവച്ചു

RCB announces financial assistance to families of Bengaluru stampede victims
RCB announces financial assistance to families of Bengaluru stampede victims

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ ശങ്കര്‍, ട്രഷറര്‍ ഇ ജയറാം എന്നിവരാണ് രാജിവച്ചത്.

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ രാജിവച്ചു. ഐപിഎല്‍ വിജയാഘോഷത്തിനിടെ ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിലുണ്ടായ അപകടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് ആണ് രാജി. 

കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി എ ശങ്കര്‍, ട്രഷറര്‍ ഇ ജയറാം എന്നിവരാണ് രാജിവച്ചത്.

tRootC1469263">

അതേസമയം അപകടത്തില്‍ വിരാട് കോലിയെ പ്രതിച്ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ എച്ച്.എം വെങ്കടേഷ് നല്‍കിയ പരാതിയില്‍ പൊലീസ് എഫ്‌ഐആര്‍ ഇട്ടിട്ടില്ല. ബെംഗളുരുവില്‍ വിജയമാഘോഷിക്കാന്‍ എല്ലാവരും എത്തണമെന്ന് അഹമ്മദാബാദിലെ ഫൈനലിനുശേഷം കൊഹ്ലി പറഞ്ഞിരുന്നു.

Tags