സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധ വിമാനം ഇന്ത്യന്‍ അതിര്‍ത്തി കടന്നതായി റിപ്പോര്‍ട്ട് ; 25 മിനിറ്റ് ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലുണ്ടായതായി റിപ്പോര്‍ട്ട്
സിക്കിമില്‍ ചൈനീസ് സൈനിക വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും വിഷയത്തില്‍ സര്‍ക്കാരോ പ്രതിരോധമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഇന്ത്യയുടെ തന്ത്രപ്രധാനമായ സിലിഗുരി ഇടനാഴിക്ക് സമീപത്ത് ചൈനീസ് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തി കടന്നെന്ന് റിപ്പോര്‍ട്ട്. ഏതാണ്ട് കാല്‍ മണിക്കൂറിലേറെ നേരം ചൈനീസ് യുദ്ധ വിമാനം ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളിലായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പിന്നാലെ ചൈനീസ് യുദ്ധവിമാനം ഇന്ത്യന്‍ അതിര്‍ത്തി കടന്നെന്ന റിപ്പോര്‍ട്ടുകള്‍ രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ് രംഗത്തെത്തി. നരേന്ദ്രമോദിയുടെ കണ്ണുകള്‍ എവിടെ പോയെന്ന് കോണ്‍ഗ്രസ് ചോദിച്ചു. സിക്കിമില്‍ ചൈനീസ് സൈനിക വിമാനം ഇന്ത്യന്‍ വ്യോമാതിര്‍ത്തി ലംഘിച്ചെന്ന റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നെങ്കിലും വിഷയത്തില്‍ സര്‍ക്കാരോ പ്രതിരോധമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ്, നവംബര്‍ 12 -ന് സിക്കിമിന് മുകളില്‍ 20 മുതല്‍ 25 മിനിറ്റോളം ചൈനീസ് യുദ്ധ വിമാനം തുടര്‍ന്നതായാണ് വിവരം. ചൈനീസ് വിമാനം ഇന്ത്യന്‍ അതിര്‍ത്തി കടന്നതിന് പിന്നാലെ ഇന്ത്യന്‍ വ്യോമസേന ചൈനീസ് വിമാനത്തെ നിരീക്ഷിക്കുകയും മടങ്ങാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തതായും റിപ്പോര്‍ട്ടുണ്ട്.
വ്യോമാതിര്‍ത്തി ലംഘനം സംബന്ധിച്ച് വ്യോമസേനയോ സര്‍ക്കാരോ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
.jpg)

