ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തി നല്‍കുന്ന കുട്ടികള്‍ ; 37 പേര്‍ നിരീക്ഷണത്തില്‍
ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിനല്‍കാനാണ് ഐഎസ്ഐ കുട്ടികളെ ഉപയോഗിക്കുന്നത്.
ഇന്ത്യയ്ക്കെതിരെ കുട്ടികളെ ഉപയോഗിച്ചുള്ള പുതിയ നീക്കവുമായി പാക്കിസ്ഥാന്‍. കഴിഞ്ഞ ദിവസം ജമ്മു സ്വദേശിയായ 15 കാരനെ പഞ്ചാബിലെ പത്താന്‍ കോട്ടില്‍ നിന്നും പിടികൂടിയിരുന്നു. 37 കുട്ടികള്‍ സമാനമായ സംശയത്തിന്റെ പേരില്‍ ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികളുടെ നിരീക്ഷണത്തിലാണെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സൈന്യത്തെ കുറിച്ചുള്ള വിവരങ്ങള്‍ പാക്കിസ്ഥാന് ചോര്‍ത്തിനല്‍കാനാണ് ഐഎസ്ഐ കുട്ടികളെ ഉപയോഗിക്കുന്നത്.
tRootC1469263">ഇന്ത്യന്‍ സൈനിക നീക്കങ്ങളും സൈനീകരുടെ വാഹനങ്ങള്‍ സഞ്ചരിക്കുന്ന വഴികളും ഫോട്ടോകളും വീഡിയോയും ചിത്രീകരിച്ച് പ്രത്യേക ആപ്പില്‍ അപ്ലോഡ് ചെയ്യാനാണ് പാക്കിസ്ഥാന്‍ കുട്ടികളോട് ആവശ്യപ്പെട്ടിരിക്കുന്നത്. അതേസമയം നിരീക്ഷണത്തിലുള്ള പല കുട്ടികള്‍ക്കും തങ്ങള്‍ ചാര സംഘടനയുടെ വലയിലെന്ന് ബോധ്യമുണ്ടോയെന്ന കാര്യത്തിലും സംശയമുണ്ട്.
പാക് രഹസ്യാന്വേഷണ ഏജന്‍സിയായ ഐഎസ്ഐ ചാരവൃത്തിക്കായി ഇന്ത്യന്‍ കുട്ടികളെ റിക്രൂട്ട് ചെയ്യുന്നുവെന്ന വാര്‍ത്ത ആശങ്കയാകുകയാണ്. അറസ്റ്റിലായ 15 കാരന്‍ ഒരു വര്‍ഷമായി ഐഎസ്ഐ ഏജന്റുമായി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. മൊബൈല്‍ ആപിലൂടെ ഇന്ത്യയെ കുറിച്ചുള്ള വിവരങ്ങള്‍ കുട്ടി കൈമാറിയിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. വിശദമായി ചോദ്യം ചെയ്തപ്പോള്‍ കുട്ടി ഒറ്റയ്ക്കായിരുന്നില്ല പ്രവര്‍ത്തിച്ചിരുന്നത്. പഞ്ചാബിലെ വിവിധ ജില്ലകളില്‍ നിന്നുള്ള കുട്ടികളും ഐഎസ്ഐ ബന്ധം പുലര്‍ത്തിയതായി കണ്ടെത്തി. വിശദമായ അന്വേഷണം നടന്നുവരികയാണ്.
.jpg)


