കര്‍ണ്ണാടകയിൽ നിര്‍ബന്ധിത ബാലവിവാഹം‌ കര്‍ണ്ണാടകയിൽ നിര്‍ബന്ധിത ബാലവിവാഹം‌

child marriage
child marriage

പെണ്‍കുട്ടി എതിര്‍പ്പിനെ  പരിഗണിക്കാതെയാണ് വിവാഹം നടത്തിയത്

ബെംഗളൂരു : ഏഴാം ക്ലാസ് വിദ്യാർത്ഥിനിയെ പിടിച്ചുവലിച്ചുകൊണ്ടുപോയി കല്ല്യാണം കഴിപ്പിച്ചു. കര്‍ണ്ണാടകയിലെ ഹൊസൂരില്‍ വെച്ചാണ് ബാലവിവാഹം‌ നടന്നത്. പെൺക്കുട്ടിയുടെ വീട്ടുകാരുടെ അറിവോടെയാണ് വിവാഹം നടന്നത്. 

 തിമ്മത്തൂരില്‍ നിന്നുള്ള 14കാരിയായ പെണ്‍കുട്ടിയെയാണ് നിർബന്ധിച്ച് വിവാഹം നടത്തിയത്. 
പെണ്‍കുട്ടിയെ വിവാഹം കഴിച്ച വ്യക്തിയുടെ അടുക്കലേക്ക് വീട്ടുകാര്‍ പിടിച്ചുവലിച്ചു കൊണ്ടുപോവുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. സമീപ ഗ്രാമത്തിലെ യുവാവുമായാണ് വിവാഹം നടത്തിയത്. 

29 കാരനായ യുവാവുമായി ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയുടെ സമ്മതമില്ലാതെ വിവാഹം നടത്തുകയായിരുന്നു. പെണ്‍കുട്ടി എതിര്‍പ്പിനെ  പരിഗണിക്കാതെയാണ് വിവാഹം നടത്തിയത്.

വിവാഹശേഷം സ്വന്തം ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പെണ്‍കുട്ടി ഭര്‍തൃവീട്ടിലേക്ക് തിരികെ പോവാനായി വിസമ്മതിച്ചതോടെ ഹോദരന്‍മാരായ മാദേഷും മല്ലേഷും തോളത്തിട്ട് ഭര്‍തൃവീട്ടിലേക്ക് തിരികെ എത്തിച്ചു. പെണ്‍കുട്ടിയുടെ മുത്തശ്ശി നല്‍കിയ പരാതിയില്‍ ദെന്‍കണികോട്ടൈ വനിത പോലീസ് സ്‌റ്റേഷന്‍ കേസ് അന്വേഷിക്കുകയാണ്.

Tags